കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ നാശം വിതച്ച് പ്രളയം; വ്യാപക മണ്ണിടിച്ചിൽ, 27 മരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്തോനേഷ്യയിൽ വീണ്ടും പ്രളയക്കെടുതി, കുട്ടികൾ ഉൾപ്പെടെ 27 മരണം

ജക്കാർത്ത: ഭൂകമ്പം നാശം വിതച്ചതിന് പിന്നാലെ ഇന്തോനേഷ്യയിൽ പ്രളയക്കെടുതി. സുമാത്രയിലുണ്ടായ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 27 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു. സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പതിനൊന്ന് കുട്ടികളാണ് മരിച്ചത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

സുമാത്രയുടെ വടക്ക് പടിഞ്ഞാറ് മേഖലയിലാണ് പ്രളയം ഏററവും കൂടുതൽ ദുരിതം വിതച്ചത്. മൗറ സലാദി ഗ്രാമത്തിലെ ഒരു ഇസ്ലാമിക് സ്കൂളിലെ 11 കുട്ടികളാണ് മരിച്ചത്. 29 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയത്.

flood

വീടുകളിൽ രണ്ട് മീറ്ററോളം ഉയരത്തിലാണ് വെള്ളം കയറിയത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ അതിശക്തമായ മണ്ണിടിച്ചിൽ സ്ഥിഗതികൾ വഷളാക്കി. റോഡുകൾ തകർന്നതോടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.

ഇന്തോനേഷ്യയിൽ പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുകയാണ്. സെപ്റ്റംബറിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും രണ്ടായിരത്തിൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഗതാഗത, വാർത്ത വിനിമയ സംവിധാനങ്ങൾ തകരുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.

ദിലീപ് അമ്മയിൽ നിന്ന് രാജി വെച്ചു! രാജിക്കത്ത് കൈമാറിയത് അമ്മ പ്രസിഡണ്ട് മോഹൻലാലിന്ദിലീപ് അമ്മയിൽ നിന്ന് രാജി വെച്ചു! രാജിക്കത്ത് കൈമാറിയത് അമ്മ പ്രസിഡണ്ട് മോഹൻലാലിന്

ഡബ്യൂസിസി വാർത്താസമ്മേളനത്തിൽ മീ ടു വെളിപ്പെടുത്തലും; സെറ്റില്‍ ലൈംഗികാതിക്രമം, പരാതിക്ക് പുല്ലുവില!ഡബ്യൂസിസി വാർത്താസമ്മേളനത്തിൽ മീ ടു വെളിപ്പെടുത്തലും; സെറ്റില്‍ ലൈംഗികാതിക്രമം, പരാതിക്ക് പുല്ലുവില!

English summary
ndonesia flash flood, 27 killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X