ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്: സുലാവേസിൽ രേഖപ്പെടുത്തിയത് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജക്കാർത്ത: ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്. മൊലൂക്കാസിൽ സമുദ്രത്തിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പെന്നാണ് മാധ്യമറിപ്പോർട്ടുകൾ. ടെർനേറ്റ് നഗരത്തിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ 139 കിലോമീറ്റർ ദിശയിൽ 45 കിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് 7.4 തീവ്രതയും രേഖപ്പെടുത്തിയതായും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു.

സുനാമി കരയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയില്ലെങ്കിലും ജാഗ്രതാ നിർദേശം നിലവിലുണ്ടെന്നാണ് ഇന്തോനേഷ്യ ജിയോ ഫിസിക്സ് ഏജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് പശ്ചിമദിശയിലാണ് സുലാവേസി ദ്വീപ്. കുറച്ച് നേരം മാത്രമാണ് ഭൂചലനം നീണ്ടുനിന്നതെങ്കിലും തീവ്രമായിരുന്നുവെന്നാണ് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#Gempa Mag:5.9, 15-Nov-19 01:45:39 WIB, Lok:1.49 LU,126.40 BT (127 km BaratLaut JAILOLO-MALUT), Kedlmn:10 Km, tdk berpotensi tsunami #BMKG pic.twitter.com/3YG4Z8QPfP
— BMKG (@infoBMKG) November 14, 2019












Click it and Unblock the Notifications