കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നി പർവ്വത സ്ഫോടനം; ലാവാ പ്രവാഹം ശക്തം, മലയാളികൾ ആശങ്കയിൽ! വീഡിയോ കാണാം!

Google Oneindia Malayalam News

ഡെർ‌പസാർ: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര ദ്വീപായ ബാലിയിൽ അഗ്നി പർവ്വതം പൊട്ടിത്തെറിക്കാവുന്ന വക്കിൽ. ലാവാ പ്രവാഹം ശക്തമായിരിക്കുകയാണ്. ഇതൊടെ ബാലിയിലെ വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുതയാണ്. ലാവാ പ്രവാഹം ശക്തമായതോടെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടരുകയാണ്. ടൂറിസ്റ്റുകളായും മറ്റും ഇന്തോനേഷ്യയിൽ എത്തിയിരിക്കുന്ന മലയാളികളാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. മൗണ്ട് അഗൂങ് അഗ്നിപർവ്വതത്തിൽ നിന്ന് ശനിയാഴ്ച മുതൽ കനത്ത പുകയും ചാരവും ഉയരുന്നുണ്ട്. വീടുകളും പാലങ്ങളും റോഡുകളും തകർക്കാൻ ശേഷിയുള്ളതാണ് വരാനിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനം.

നാനൂറിലധികം വിമാനങ്ങളാണു റദ്ദാക്കിയത്. ഏകദേശം 60,000 യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. തിങ്കളാഴ്ച മുതൽ 24 മണിക്കൂർ അടച്ചിടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പുതിയ തീരുമാനപ്രകാരം ഇനി ബുധനാഴ്ച മാത്രമേ വിമാനത്താവളം തുറന്നു കൊടുക്കൂ എന്നാണ് പുതിയ റിപ്പോർട്ട്. അഗ്നിപർവതത്തിലെ ചാരം വിമാന എൻജിനുകളെ കേടുവരുത്തും. പൊടിപടലങ്ങൾ പൈലറ്റിന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യും. ഇതുകൊണ്ടാണ് വിമാനത്താവളൺ അടച്ചിട്ടതും വിമാനങ്ങൾ റദ്ദാക്കിയതും. അതേസമയം സഞ്ചാരികൾക്ക് ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചിട്ടുണ്ട്.

ലോംബോക് ദ്വീപിലെ വിമാനത്താവളം

ലോംബോക് ദ്വീപിലെ വിമാനത്താവളം

വലിയ പാറക്കഷണങ്ങളും ചെളിയും നിറഞ്ഞ ലഹാർ, മൂന്ന് കിലോ മീറ്റർ ദൂരേയ്ക്ക് വരെ എത്തിയെന്നാണ് റിപ്പോർട്ട്. വീടുകളും പല റോഡുകളും തകർക്കാൻ ശേഷിയുള്ളതാണ് ഇത്. ഒരു ലക്ഷത്തിലധികെ പേരോടാണ് ഒഴിഞ്ഞു പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. വിമാനങ്ങൾ റദ്ദാക്കിയതോടെ ഏകദേശം 60000 യാത്രക്കാർ കുടുങ്ങി എന്നാണ് റിപ്പോർട്ട്‌. എന്നാൽ സമീപത്തുള്ള ലോംബോക് ദ്വീപിലെ വിമാനത്താവളം താൽക്കാലികമായി തുറന്നിട്ടുണ്ട്.

സമുദ്രത്തിലെ ‘അഗ്നിവലയം'

സമുദ്രത്തിലെ ‘അഗ്നിവലയം'

മൗണ്ട് അഗൂങ് പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തിൽ 1963ൽ 1600 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്തൊനീഷ്യയിൽ 130 പുകയുന്ന അഗ്നിപർവതങ്ങളുണ്ട്. പസിഫിക് സമുദ്രത്തിലെ ‘അഗ്നിവലയം' എന്നാണു ഇന്തൊനീഷ്യയുടെ 17,000 ദ്വീപുകൾ അറിയപ്പെടുന്നത്. പർവ്വതത്തിന്റെ ചരിവിൽ പലയിടത്തും തണുത്ത ലാവകൾ ഒലിച്ചിറങ്ങുന്നുണ്ട്. അന്തരീക്ഷത്തിൽ ചൂടേറിയതോടെ ശക്തമായ മഴ പെയ്തേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 9800 അടി ഉയരമുള്ള അഗ്നി പർവ്വതമാണ് മൗണ്ട് അഗൂങ്.

500ൽ പരം അഗ്നിപർവ്വതങ്ങൾ

500ൽ പരം അഗ്നിപർവ്വതങ്ങൾ

ഇപ്പോൾ ഭൂമുഖത്ത് 500-ൽപരം അഗ്നിപർവതങ്ങൾ സജീവങ്ങളായി ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കട്മൈ, മൗണ്ട് ഹൂങ്, ലാസ്സെൻപീക്, ഹവായിയിലെ മാണാലോവാ, മെക്സിക്കോയിലെ പാരീകൂട്ടിൻ, പോപോകാറ്റെപെറ്റി, ഇക്വഡോറിലെ കോട്ടപക്സി, മാർട്ടനിക് ദ്വീപിലെ , സിസിലിയിലെ എറ്റ്ന, ഇറ്റലിയിലെ വെസൂവിയസ്, ജപ്പാനിലെ ഫ്യൂജിയാമ, ഫിലിപ്പീൻസിലെ മായാൺ എന്നിവ ഏറ്റവും അപകടകാരികളായി ഗണിക്കപ്പെടുന്നു.

വരുത്തിവെക്കുന്നത് വൻ ദുരന്തം

വരുത്തിവെക്കുന്നത് വൻ ദുരന്തം

അഗ്നി പർവ്വത സ്ഫോടനങ്ങൾ വൻ ദുരന്തമാണ് വരുത്തി വെക്കുക. 1883-ലെ ക്രാകതോവാ വിസ്ഫോടനഫലമായി 36,000 പേർക്കു ജീവാപായം നേരിട്ടു. ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കും ഇടയ്ക്കുള്ള ക്രാകതോവാദ്വീപ് അതിലുള്ള അഗ്നിപർവതത്തിന്റെ സ്ഫോടനത്തെതുടർന്ന് ഒന്നാകെ കടലിൽ ആണ്ടുപോകുകയുണ്ടായി. മൌണ്ട്പിലേയിൽ നിന്നുള്ള (1902) വിഷലിപ്തമായ ധൂളീപ്രസരം 12,000 ആളുകളെ വകവരുത്തുകയും സമീപത്തുള്ള സെയിന്റ്പിയറെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു. 1951-ൽ ന്യൂഗിനിയിലെ മൌണ്ട്ലാമിങ്ടൺ പെട്ടെന്നു പൊട്ടിത്തെറിച്ചപ്പോൾ 3,000 ആളുകൾ കൊല്ലപ്പെട്ടിരുന്നു.

വോൾക്കാനോ എന്ന പേരിനു പിന്നിൽ‌

തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വതം. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. അഗ്നിയും ചാരവും പാറയും മറ്റും പുറംതള്ളുന്ന പർവ്വതങ്ങളെ ആംഗലേയത്തിൽ വോൾക്കാനോ പറയുന്നു. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു.

English summary
A volcano gushing towering columns of ash over an Indonesian tourist island closed the Bali international airport for a second day Tuesday, disrupting travel for tens of thousands, as authorities renewed their warnings for villagers to evacuate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X