'തന്നെ ഞെരിച്ചമര്‍ത്താന്‍ ബിക്കിനി ധരിച്ച പെണ്ണ്'... ഇസ്ലാംഭൂരിപക്ഷ ഇന്തോനേഷ്യയിലെ നൂഡില്‍സ് വിവാദം
ജക്കാര്‍ത്ത: ഒരു നൂഡില്‍സ് എങ്ങനെ മതവിരുദ്ധമാകും എന്നാണ് ചിലര്‍ ഇപ്പോള്‍ ചിന്തിയ്ക്കുന്നത്. ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ നിന്നുള്ള ചില വാര്‍ത്തകളാണ് ഇങ്ങനെ ഒരു സംശയം ജനിപ്പിയ്ക്കുന്നത്.
ഒരു നൂഡില്‍സ് ആണ് ഇപ്പോള്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. നൂഡില്‍സിന്റെ പേര് 'ബിക്കിനി' എന്നാണ്. സ്ത്രീകള്‍ ധരിയ്ക്കുന്ന അല്പ വസ്ത്രം എന്നല്ല ഇന്തോനേഷ്യന്‍ ഭാഷയില്‍ ഇതിന്റെ പ്രാദേശിക അര്‍ത്ഥം. നല്ല സൂപ്പര്‍ അരി നൂഡില്‍സ് എന്നാണ്.

പക്ഷേ പ്രശ്നം എന്താണെന്നല്ലേ... ആ നൂഡില്‍സിന്റെ കവറിലെ ചിത്രമാണ്. ബിക്കിനി ധരിച്ച ഒരു സുന്ദരിയാണ് കവറില്‍ ഉള്ളത്. അതിനും അപ്പുറം അതില്‍ എഴുതിവച്ച വാക്കുകളാണ് പലരേയും ചൊടിപ്പിച്ചത്.
' എന്നെ ഞെരിച്ചമര്ത്തു' എന്നോ ' പിഴിഞ്ഞെടുക്കൂ' എന്നൊക്കെ വായിക്കാവുന്ന രീതിയിലാണ് എഴുതിവച്ചിരിയ്ക്കുന്നത്. 'സ്ക്വ്യൂസ് മി' എന്ന് . ഒരു ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രത്തിലല്ലെങ്കില് പോലും വിവാദം ഉണ്ടാക്കും ചിലപ്പോള്‍ ഈ കവര്‍ എന്ന് ഉറപ്പാണ്. പക്ഷേ ഇതിലെ സുന്ദരിയ്ക്ക് മുഖം ഇല്ല കേട്ടോ!!!
എന്തായാലും സംഗതി ഇപ്പോള്‍ കൈവിട്ട് പോയിരിക്കുകയാണ്. ബിക്കിനി നൂഡില്‍സിന്റെ വില്പന നിരോധിയ്ക്കണം എന്നാണ് ആവശ്യം. വിപണിയില്‍ നിന്ന് ഇവരുടെ നൂഡില്‍സ് മുഴുവന്‍ പിന്‍വലിയ്ക്കുകയും വേണമത്രെ. സംഗതി ശുദ്ധ അശ്ലീലമാണെന്നാണ് അധികൃതരും പറയുന്നത്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications