കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക കുറ്റവാളികളെ വന്ധ്യംകരിയ്ക്കാനും തൂക്കിലേറ്റാനും നിയമം; ശിക്ഷ 20 വര്‍ഷം!!!

  • By Sandra
Google Oneindia Malayalam News

ജക്കാര്‍ത്ത: ലൈംഗിക കുറ്റവാളികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്തോനേഷ്യ. ലൈംഗിക കുറ്റവാളികളെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ പിടികൂടുന്നവരെയും രാസപരമായി വന്ധ്യംകരിക്കാനും വധശിക്ഷയ്ക്ക് വിധിക്കുന്നതിനുമുള്ള നിയമമാണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ളത്.

രാജ്യത്തെത്തുന്ന പാശ്ചാത്യരായ വിനോദ സഞ്ചാരികളില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയത്. നൂറോളം വിദേശികളായ വിനോദസഞ്ചാരികളാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഇന്തോനേഷ്യയില്‍ അറസ്റ്റിലായത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ നീക്കം. പാശ്ചാത്യരായ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെട്ട കേസുകളാണ് അധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ നിയമപ്രകാരം

പുതിയ നിയമപ്രകാരം

കുട്ടികള്‍കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ആവര്‍ത്തിച്ച് പിടികൂടുന്നവര്‍ക്കും കുടുബാംഗങ്ങളില്‍ നിന്നുള്ള അതിക്രമങ്ങള്‍ക്കും 20 വര്‍ഷം തടവുശിക്ഷയാണ് ലഭിക്കുക.

 വധശിക്ഷയ്ക്കും അനുമതി

വധശിക്ഷയ്ക്കും അനുമതി

ഇരകളെ കൊലപ്പെടുത്തുകയോ ശാരീരികമായോ മാനസികമായോ തകരാറിലാക്കുകയോ, ലൈംഗിക രോഗങ്ങള്‍ പകരുകയോ ചെയ്താല്‍ കുറ്റവാളിയ്ക്ക് വധശിക്ഷ നല്‍കാന്‍ നിയമം നിര്‍ദ്ദേശിക്കുന്നു.

ഡോക്ടര്‍മാരുടെ എതിര്‍പ്പ്

ഡോക്ടര്‍മാരുടെ എതിര്‍പ്പ്

ലൈംഗിക കുറ്റവാളികളെ രാസപരമായി വന്ധ്യം കരിക്കണമെന്ന നീക്കത്തെ എതിര്‍ത്ത് ഇന്തോനേഷ്യന്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് ഈ നീക്കം സഹായിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന വാദം.

English summary
Indonesia passes law to castrate, execute child sex offenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X