കുട്ടികളെ പീഡിപ്പിയ്ക്കുന്നവരെ ഷണ്ഡരാക്കാന്‍ മന്ത്രിസഭാ തീരുമാനം, കുട്ടികളെ 'തൊട്ടാല്‍' വിവരമറിയും
ജക്കാര്‍ത്ത: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഇന്തൊനേഷ്യന്‍ മന്ത്രിസഭയുടെ തീരുമാനം. കുട്ടികളെ ലൈംഗികമായി പീഡിപ്പിയ്ക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവരെ ഷണ്ഡരാക്കി മാറ്റാനാണ് മന്ത്രിസഭയുടെ തീരുമാനം.
സ്ത്രീ ഹോര്‍മോണ്‍ കുത്തിവച്ച് കുറ്റവാളികളുടെ പുരുഷത്വം നശിപ്പിയ്ക്കുകയാണ് ചെയ്യുക. ഇത്തരമൊരു നയമം പ്രാബല്യത്തില്‍ വന്നാല്‍ കുറ്റം ചെയ്യുന്നതിന് മുമ്പ് തന്നെ ഇക്കൂട്ടര്‍ ആയിരം തവണയെങ്കിലും ആലോചിയ്ക്കുമെന്ന് അറ്റോര്‍ണി ജനറല്‍ എച്ച് എം പ്രസറ്റ്യോ പറഞ്ഞു .

വര്‍ദ്ധിച്ചു
കഴിഞ്ഞ കുറഞ്ഞ് വര്‍ഷങ്ങളായി ഇന്തൊനേഷ്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. 2015ല്‍ നാല് മാസത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 400 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. 2011 ല്‍ 2178 കുട്ടികളാണ് പീഡനത്തിന് ഇരയായത്. 2014ല്‍ ഈ നിരക്ക് വര്‍ധിച്ച് 5066 ആയി മാറി

മന്ത്രിസഭ
2015 മെയ് മാസം മുതല്‍ തന്നെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രതികളെ ഷണ്ഡീകരിയ്ക്കാം എന്നൊരു നിര്‍ദ്ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു

തീരുമാനത്തിലെത്തി
കുട്ടികളുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടാണ് പ്രതികളെ ഷണ്ഡരാക്കി മാറ്റാമെന്ന തീരുമാനത്തില്‍ എത്തിയത്

പ്രസിഡന്റ്
പ്രസിഡന്റ് ജോകോ വിദോദോ അംഗീകാരം നല്‍കിയാല്‍ നിയമം പ്രബാല്യത്തില്‍ വരും

ഇങ്ങനെ
നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്ത്രീ ഹോര്‍മോണ്‍ കുത്തിവച്ച് കുറ്റക്കാരായ പുരുഷന്‍മാരെ ഷണ്ഡീകരിയ്ക്കും

മറ്റ് രാജ്യങ്ങള്‍
പോളണ്ടിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും നിയമം നിലവിലുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി നിയമം കൊണ്ട് വന്നത് ദക്ഷിണ കൊറിയയാണ്.












Click it and Unblock the Notifications