കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് ജാമില്‍ കുടുങ്ങി; പൊരിവെയിലത്ത് ഇന്തോനേഷ്യന്‍ പ്രസിഡന്റ് നടന്നത് രണ്ടു കിലോമീറ്ററിലേറെ!

ട്രാഫിക് ജാമില്‍ കുടുങ്ങി; പൊരിവെയിലത്ത് ഇന്തോനേഷ്യന്‍ പ്രസിഡന്റ് നടന്നത് രണ്ടു കിലോമീറ്ററിലേറെ!

  • By Desk
Google Oneindia Malayalam News

ജക്കാര്‍ത്ത: ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും പേരുകേട്ട ഇന്തോനേഷ്യയില്‍ നാണക്കേടായി മറ്റൊരു സംഭവം കൂടി. ഗതാഗത തടസ്സം കാരണം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്റിന് പൊരിവെയിലത്ത് നടക്കേണ്ടിവന്നത് രണ്ട് കിലോമീറ്ററിലേറെ ദൂരം. ഇന്തോനേഷ്യന്‍ സൈന്യത്തിന്റെ എഴുപത്തിരണ്ടാം സ്ഥാപക ദിനത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് പ്രസിഡന്റ് ജോകോ വിദോദോ സുരക്ഷാ പ്രശ്‌നങ്ങളും പ്രതികൂല കാലാവസ്ഥയും വകവയ്ക്കാതെ ഇത്രയും ദൂരം നടന്നത്.

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് പ്രസിഡന്റും മുതിര്‍ന്ന ഉദ്യോഗസ്ഥരും തുറമുഖ നഗരമായ സിലിഗോണിലെത്തിയത്. എന്നാല്‍ സൈനിക പരേഡ് നടക്കുന്ന ഗ്രൗണ്ടിലെത്തുന്നതിനു മുമ്പ് പ്രസിഡന്റിന്റെ വാഹനം ട്രാഫിക് ജാമില്‍ കുടുങ്ങുകയായിരുന്നു. അര മണിക്കൂറിലേറെ സമയം കാത്തിരുന്നെങ്കിലും പ്രസിഡന്റിന്റെ വാഹനത്തിന് അല്‍പം പോലും മുന്നോട്ടുനീങ്ങാനായില്ല. ക്ഷമ കെട്ട അദ്ദേഹം ചുട്ടുപൊള്ളുന്ന വെയില്‍ വകവയ്ക്കാതെ കാറില്‍ നിന്ന് പുറത്തിറങ്ങി പരേഡ് ഗ്രൗണ്ടിലേക്ക് നടക്കുകയായിരുന്നുവെന്ന് പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇലി ജസിലി പറഞ്ഞു. പ്രസിഡന്റിനെ പോലെ തന്നെ വഴിയില്‍ കുടുങ്ങിയ ദേശീയ പോലിസ് മേധാവി ടിറ്റോ കനറാവിയനും പ്രസിഡന്റിനോടൊപ്പം നടന്നു.

indonesianpresident

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രസിഡന്റ് നടന്നുനീങ്ങുന്നതിന്റെയും ജനങ്ങള്‍ അദ്ദേഹത്തിന്റെ പേര് ഉച്ചത്തില്‍ വിളിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടി. രാജ്യത്തെ പ്രഥമ പൗരന് ഇത്തരമൊരു അവസ്ഥയുണ്ടായതിനെതിരേ ശക്തമായ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. അദ്ദേഹത്തിനു വേണ്ടി റോഡില്‍ വഴിയൊരുക്കുന്നതില്‍ എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതിരുന്നത്, അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ പരേഡ് ഗ്രൗണ്ടില്‍ എത്തിക്കാമായിരുന്നില്ലേ, രാജ്യത്തെ മുടിഞ്ഞ ട്രാഫിക് ബ്ലോക്കിന് എപ്പോഴാണ് പരിഹാരമാവുക തുടങ്ങിയ ചോദ്യങ്ങളാണ് സംഭവത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.
English summary
Indonesia's notorious traffic congestion was on display for the world Thursday (Oct 5) after the country's president was forced to walk two kilometres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X