കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ പര്‍വം തീതുപ്പുന്നു

Google Oneindia Malayalam News

ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വം പൊട്ടി ലാവ പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ ആയിരകണക്കിനാളുകള്‍ പാലായനം തുടങ്ങി.

മൗണ്ട് സിനാബുങ് പര്‍വതം കഴിഞ്ഞ സെപ്തംബര്‍ മുതല്‍ സജീവമാണ്. പക്ഷേ, ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടോളം തവണ പാറകളും ചൂടുള്ള അവശിഷ്ടങ്ങളും പുറത്തേക്ക് തെറിയ്ക്കാന്‍ തുടങ്ങിയത് എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ജനജീവിതത്തെ ബാധിച്ചു.

Mount Sinabung

ഏകദേശം 12300ഓളം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ശക്തമായ ശബ്ദത്തോടും കമ്പനത്തോടും കൂടിയാണ് ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വരുന്നത്. ഇത് ജനങ്ങളെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് നിര്‍ബന്ധമായും വീടൊഴിഞ്ഞു പോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2010നുശേഷം ഈ മേഖലയിലെ അഗ്നിപര്‍വതങ്ങള്‍ സജീവമാകുന്നത് ഇപ്പോഴാണ്.

കഴിഞ്ഞ ആഗ്‌സതില്‍ കൊച്ചു ദ്വീപായ ഈസ്റ്റ് നുസയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. 2010ല്‍ രാജ്യത്തെ ഏറ്റവും സജീവമായ മൗണ്ട് മെറാപി പൊട്ടിത്തെറിച്ച് 350ഓളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English summary
A volcano in western Indonesia has erupted eight times in just a few hours, "raining down rocks" over a large area and forcing thousands to flee their homes, officials said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X