കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വിമാനവും തകര്‍ന്ന് വീണത് തന്നെ; ആരും രക്ഷപ്പെട്ടില്ല

Google Oneindia Malayalam News

പോര്‍ട്ട് മോര്‍സ്ബി: കഴിഞ്ഞ ദിവസം കാണാതായ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് വീണതാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

യാത്രക്കാരും ജീവനക്കാരും അടക്കം 54 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പപ്പുവ മേഖലയില്‍ വച്ചാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

Trigana Air Service

ജയപുരയിലെ സെന്ചതാനി വിമാനത്താവളത്തില്‍ നിന്ന് ഓക്‌സിബിലിലേയ്ക്ക് പുറപ്പെട്ട ട്രിഗാന എയര്‍ സര്‍വ്വീസിന്റെ എടിആര്‍ 42 എന്ന വിമാനമാണ് തകര്‍ന്നത്. യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ച കമ്പനിയുടെ വിമാനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പപ്പുവ മേഖലയിലെ പര്‍വ്വത പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ നടത്തുന്ന തിരച്ചിലുകള്‍ക്കിടെയാണിത് കണ്ടെത്തിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

എട്ട് മാസത്തിനിടെ ഇന്തോനേഷ്യ നേരിടുന്ന രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് എയര്‍ ഏഷ്യയുടെ വിമാനം തകര്‍ന്ന് 162 പേര്‍ കൊല്ലപ്പെട്ടത്.

English summary
A search plane early Monday spotted the wreckage of an airliner that vanished Sunday in a remote, mountainous region of Indonesia with 54 people aboard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X