Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കാരിയെ പീഡിപ്പിച്ച് കൊന്നക്കേസിലെ പ്രതി ഹിജാബ് ധരിച്ച് ജയിലില്‍ നിന്നും പുറത്ത് ചാടി

ജക്കാര്‍ത്ത: 12 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ജയില്‍ ചാടി. ജക്കാര്‍ത്ത ജയില്‍ നിന്നും അന്‍വര്‍ ബിന്‍ കിം ആന്‍ എന്ന പ്രതിയാണ് പോലീസുക്കാരുടെ കണ്ണു വെട്ടിച്ച് ഈദ് ദിനത്തില്‍ പുറത്ത് ചാടിയത്.

ഈദ് ദിനത്തില്‍ ജയില്‍പ്പുള്ളികളുടെ കുടംബാംഗങ്ങള്‍ സന്ദര്‍ശനത്തിന് എത്തുന്ന കൂട്ടത്തില്‍ യുവാവിന്റെ ഭാര്യ രഹസ്യമായി നല്‍കിയ പര്‍ദ്ദയും ഹിജാബും ധരിച്ചാണ് സ്ത്രീകള്‍ക്കൊപ്പം ഇയാള്‍ പുറത്ത് കടന്നത്.

 pardha

ജയില്‍ കവാടത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ പര്‍ദയും സണ്‍ഗ്ലാസും ധരിച്ച് ഒരാള്‍ നടന്നു പോകുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ പുറത്ത് കടന്ന വിവരം അറിയുന്നത്.

12 കാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യയുടെ സഹായത്തില്‍ പുറത്ത് ചാടിയ പ്രതിയെ ഇതുവരെയും പോലീസ് പിടികൂടിയിട്ടില്ല.

2012 ജക്കാര്‍ത്ത ജയിലില്‍ ഇതിന് സമാനമായ സംഭവം നടന്നത്. തീവ്രവാദ കേസിലെ പ്രതി മുസ്ലീം ബുര്‍ഖ ധരിച്ച് അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+