ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം... പിന്നാലെസുനാമി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്!!
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടിവി പുറത്തുവിട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡോനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പട്ടിട്ടുണ്ട്. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തി്. ഒരാള്‍ കൊല്ലപ്പെട്ടതായും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ജൂലായ്-ഓഗസ്റ്റ് മാസത്തിലുണ്ടായ ഭൂചനത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണ്. മധ്യ- പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications