വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് വിലക്ക്, വിദേശികള്‍ക്കും ബാധകം; ഈ രാജ്യത്തിന്റെ പുതിയ നിയമങ്ങള്‍
ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗിക ബന്ധവും അവിഹിതര് ഒരുമിച്ച് താമസിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം പാസാക്കി ഇന്തോനേഷ്യ. വിവാദപരമായ പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. കൂടാതെ പ്രസിഡന്റിനെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ഇന്തോനേഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് ഏകകണ്ഡമായാണ് പുതിയ തീരുമാനം അംഗീകരിച്ചത്. നിയമം ലംഘിക്കുന്നര്‍ക്ക് വ്യഭിചാര കുറ്റത്തിന് ഒരു വര്‍ഷം വരെ തടവു ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തികളുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ബാധകമാണ്. ഏകപക്ഷീയമയാണ് പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്.

പ്രസിഡന്റിനെ അപമാനിക്കുന്നതും ഈ രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരാമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ നിയമഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുത്തെന്നും നിയമമന്ത്രി യസോന ലാവോലി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിയമം 2019ല്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയതായിരുന്നു. എന്നാല്‍ കടുത്ത ഏതിര്‍പ്പിനെ തുടര്‍ന്ന് അന്ന് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പേ പരാതികള്‍ പിന്‍വലിക്കാവുന്നതാണ്. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭര്‍ത്താവില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ പരാതി ലഭിച്ചാല്‍ മാത്രമാണ് കേസെടുക്കുക. 2019ല്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ പതിനായിരക്കണക്കിന് ആളുകളാണ് അന്ന് തെരുവിലിറങ്ങിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുളള രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ സ്ത്രീകള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും എല്‍ ജി ബി ടി വിഭാഗത്തിനെതിരെയും വിവേചനം വര്ദ്ധിക്കുന്നായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ പുതിയ നിയമം തിരിച്ചടിയാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

അതേസമയം, മദ്യവും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ആഷെ പ്രവിശ്യ ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. സ്വവര്‍ഗരതി, വ്യഭിചാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്കായി പ്രദേശത്ത് പരസ്യമായി ചാട്ടവാറടിയും നടക്കുന്നുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications