കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകനെ കൊന്നതിന് പ്രതികാരം; നാട്ടുകാർ 300 മുതലകളെ കൊന്നൊടുക്കി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കർഷകനെ മുതല കൊന്നതിന്റെ പ്രതികാരം തീർക്കാൻ 300 മുതലകളെ കൊന്നു

ഇന്തോനേഷ്യ: കർഷകനെ മുതല കൊന്നതിന്റെ പ്രതികാരം തീർക്കാൻ നാട്ടുകാർ സംഘം ചേർന്ന് 300 മുതലകളെ കൊന്നു. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് നാട്ടുകാർ മുതലകളോട് പ്രതികാരം വീട്ടിയത്. നാൽപ്പത്തിയെട്ടുകാരനായ സുഗിറ്റോവിനെയാണ് കഴിഞ്ഞ ദിവസം മുതല ആക്രമിച്ച് കൊലപ്പെടുത്തിയത്.

പപുവയിലെ മുതല സംരക്ഷണ കേന്ദ്രത്തിനിരികിൽ പശുക്കൾക്ക് പുല്ല് ശേഖരിക്കാനായി പോയതായിരുന്നു സുഗിറ്റോ. അബദ്ധത്തിൽ സംരക്ഷണ വേലിക്കുള്ളിൽ അകപ്പെട്ട സുഗിറ്റോ യുടെ കാലിലാണ് ആദ്യം മുതല കടിച്ചത്. കാല് പുറത്തെടുക്കാനായി ശ്രമിക്കുന്നതിനിടെ മുതല വാലുകൊണ്ട് സുഗിറ്റോയെ അടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും സുഗിറ്റോയെ രക്ഷിക്കാനായില്ല.

crocodile

കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് അധികൃതർ അറിയിച്ചെങ്കിലും നാട്ടുകാരുടെ ദേഷ്യം അടങ്ങിയില്ല. നൂറോളം പേരടുങ്ങുന്ന സംഘം മുതലകളെ കഴുത്തറുത്തും അടിച്ചും കൊല്ലുകയായിരുന്നു.

ഇന്തോനേഷ്യയിൽ മുതലകളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുന്നത് നിത്യ സംഭവമാണ്. മാർച്ചിൽ തോട്ടം തൊഴിലാളിയെ കൊന്നുതിന്ന മുതലയെ അധികൃതർ വെടിവെച്ച് കൊന്നിരുന്നു. രണ്ട് വർഷം മുൻ‌പ് റഷ്യൻ വിനോദ സഞ്ചാരികൾക്കും മുതലയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു.

English summary
indonesian mob slaughtered 300 crocodiles in revenge attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X