കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

54 പേരുമായി ഇന്തോനേഷ്യന്‍ വിമാനം അപ്രത്യക്ഷമായി

Google Oneindia Malayalam News

പപ്പുവ: യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 54 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം അപ്രത്യക്ഷമായി. വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ജയപുരയിലെ സെന്താനി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കാണാതായത്. ഒക്‌സിബിലിലേയ്ക്കുള്ള വിമാനമായിരുന്നു ഇത്.

Trigana

ഇന്തോനേഷ്യയിലെ ട്രിഗാന എയര്‍ സര്‍വീസിന്റെ വിമാനാണ് ഇപ്പോള്‍ കാണാതായിട്ടുള്ളത്. എയര് ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

44 മുതിര്‍ന്ന യാത്രക്കാരും അഞ്ച് കുട്ടികളും അഞ്ച് ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പപ്പുവ പ്രവിശ്യയില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ ഒരു ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 162 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരബായയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക തിരിച്ച എയര്‍ ഏഷ്യയുടെ വിമാനമാണ് അന്ന് തകര്‍ന്നത്.

English summary
An Indonesian domestic passenger aircraft carrying 54 people lost contact with air traffic control on Sunday in the remote eastern Papua region, the National Search and Rescue Agency (BASARNAS) said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X