സിന്ധു നദീജല കരാർ;പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടും, കൃഷി നശിക്കും, ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനെതിരെ ശക്തമായ നടപടി കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. പാക് പൗരൻമാർ രാജ്യം വിടണമെന്നും ഇനി മുതൽ വിസ നൽകില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ വാഗ-അട്ടാർ അതിർത്തി അടച്ചു. പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും ഇന്ത്യ അറിയിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിച്ചതാണ് ഇക്കൂട്ടത്തിലെ സുപ്രധാന നടപടി. തീരുമാനം പാക്കിസ്ഥാനിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ കമ്മിറ്റി യോഗത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കരാർ മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. യുദ്ധകാലത്ത് പോലും ഇത്തമൊരു തീരുമാനം ഇന്ത്യ കൈക്കൊണ്ടിരുന്നില്ല. സിന്ധു നദിയിൽ നിന്നും പോഷക നദികളാണ് ഝെലം ചിനാബ് നദികളിൽ നിന്നുമാണ് കരാർ പ്രകാരം 80 ശതമാനം വെള്ളം പാക്കിസ്ഥാന് നൽകുന്നത്.

പാക്കിസ്ഥാൻ തങ്ങളുടെ കൃഷിയാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമെല്ലാം സിന്ധു നദിയിൽ നിന്നുള്ള വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏകദേശം 90 ശതമാനം കൃഷിക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ അവസാനിപ്പിക്കുന്നത് ഗോതമ്പ്, അരി എന്നീ കൃഷികളെ ബാധിക്കും. പാക്കിസ്ഥാന്റെ ജിഡിപിയുടെ 21 ശതമാനവും കൃഷിയിൽ നിന്നുള്ള വരുമാനമാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ജലസേചനത്തിനായി ഈ നദികളെ വളരെയധികം ആശ്രയിക്കുന്ന പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും തീരുമാനം വലിയ തിരിച്ചടിയാകും. ഇതിനോടകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് കാർഷിക മേഖലയിൽ ഉണ്ടാകുന്ന തിരച്ചടി ജനങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തും. കരാർ മരവിപ്പിച്ചത് ഊർജ്ജ ഉൽപ്പാദനത്തെ തടസപ്പെടുത്തുകയും വൈദ്യുതി ക്ഷാമം വർധിപ്പിക്കുകയും ചെയ്യും.
ജലക്ഷാമം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തളർത്തും, തൊഴിലില്ലായ്മ വർധിക്കാനും പണപ്പെരുപ്പം ഉയർത്താനും കാരണമാകും.
എന്താണ് സിന്ധു ജല ഉടമ്പടി
1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാക്കിസ്ഥാനും സിന്ധു ജല ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നത്. ലോകബാങ്കിന്റെ നേതൃത്വത്തില്‍ ഏകദേശം 9 വർഷം നീണ്ട് നിന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു കരാർ. ഉടമ്പടി പ്രകാരം സിന്ധു നദിയുടെ പോഷക നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവിടങ്ങളിൽ നിന്നുള്ള ജലം ഇന്ത്യയ്ക്കും ചെനാബ്, ഝെലം സിന്ധു നദികളുടെ അവകാശം പാക്കിസ്ഥാനുമാണ്. കൃഷി, ഗാർഹിക ആവശ്യങ്ങൾ, വൈദ്യുതി ഉൽപ്പാദനം തുടങ്ങിയ പരിമിതമായ ആവശ്യങ്ങൾക്ക് പടിഞ്ഞാറൻ നദികളെ ആശ്രയിക്കാനുള്ള അവകാശം കരാർ പ്രകാരം ഇന്ത്യക്കുണ്ട്. നേരത്തേ യുദ്ധസമയത്ത് കരാർ ഇന്ത്യ നിർത്തലാക്കിയിട്ടില്ല. കരാർ ഒപ്പിട്് 65 വൿഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നത്.












Click it and Unblock the Notifications