Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ വിഷവാതക ദുരന്തം; 41 പേര്‍ ഗുരുതരാവസ്ഥയില്‍

ബീജിംങ്: വ്യാവസായിക ദുരന്തങ്ങല്‍ക്ക് വീണ്ടും സാക്ഷിയാവുകയാണ് ചൈന. ഹെനന്‍ പ്രവശ്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അമോണിയ വാതക ദുരന്തത്തില്‍ 41 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏകദേശം 300 കിലോമീറ്ററോളം അമോണിയ വാതകം പ്രവഹിക്കുകയുണ്ടായി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന 154 കുടുംബങ്ങളിലെ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റി. ഖനന കമ്പനിയിലെ പൈപ് പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

airpollution

എല്ലാ വര്‍ഷവും നൂറിലധികം പേരാണ് ദുരന്തങ്ങളില്‍ മരണപ്പെടുന്നത്. ആഗസ്റ്റ് 13നായിരുന്നു അവസാനത്തെ വ്യാവസായിക ദുരന്തം റിപ്പോര്‍ട്ട് ചെയ്തത്. പടക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

തൊഴിലാളികള്‍ക്കു ലഭിക്കേണ്ട സുരക്ഷിതത്വം ഒരു കമ്പനികളും നല്‍കുന്നില്ല എന്നതാണ് ഇത്രയുെ അപകടങ്ങള്‍ സംഭവിക്കുന്നതിന് കാരണം. അപകടകാരിയായ ഒട്ടേറെ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനെ നീക്കം ചെയ്യുന്നതിന് നടപടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+