Get Updates
Get notified of breaking news, exclusive insights, and must-see stories!

പണപ്പെരുപ്പം; യുഎഇയിലെ 49 ശതമാനം കമ്പനികളും ശമ്പള വർധനവ് ഒരുങ്ങുന്നതായി സർവ്വേ

അബുദാബി; യു എ ഇയിലെ പകുതിയോളം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പണപ്പെരുപ്പ നിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ എയോണ്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

saudiarabia-2

വിവിധ മേഖലകളിലെ 150 സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തിയത്. ആഗോള പണപ്പെരുപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നാണ് സർവ്വേയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കമ്പനികൾ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിനായിട്ടായിരുന്നു സർവ്വേ.

നിലവിൽ യു എ ഇയിലെ പണപ്പെരുപ്പ നിരക്ക് 3.7 ശതമാനത്തിൽ കൂടുതലാണെന്നാണ് സർവ്വേയിൽ പങ്കെടുത്ത 59 ശതമാനം സ്ഥാപനങ്ങളും സർവ്വേയിൽ അഭിപ്രായപ്പെട്ടത്. നിലവിലെ വിപണിയിൽ തങ്ങളുടെ കഴിവുകളെ ആകർഷിക്കുന്നതിനും അത് നിലനിർത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനും കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് 75 ശതമാനം കമ്പനികളും വ്യക്തമാക്കി. നിലവിലെ ജീവനക്കാരെ ഉൾപ്പെടുത്തി കൊണ്ട് തന്നെ ഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് 66 ശതമാനം കമ്പനികളും വ്യക്തമാക്കി. ഈ വർഷം പകുതിയോടെ 14 ശതമാനം കമ്പനികൾ ശമ്പള വർധന സാധ്യത പരിശോധിക്കുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു.

ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥരെ അപേക്ഷിച്ച് ജൂനിയർമാരും അതിന് തൊട്ട് മുകളിലുള്ളവരുമായ ഉദ്യോഗസ്ഥരുടെ ശമ്പളം വർധിപ്പിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നതെന്നും സർവ്വേയിൽ പറയുന്നു. ജോലി നിലപാരത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിലയിലാണ് ശമ്പള വർധനവ് നടപ്പാക്കുകയെന്ന് 75 ശതമാനം കമ്പനികളും വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം മാർക്കറ്റ് നിരക്കിൽ താഴെയായതിനാൽ ശമ്പളവ് വർധനവ് അനിവാര്യമാണെന്നാണ് 15 ശതമാനം കമ്പനികളും ചൂണ്ടിക്കാട്ടിയത്. കുറഞ്ഞ വേതനം കാരണം ആളുകൾ ജോലി മാറുന്നുവെന്ന് 27 ശതമാനമ്പേരും പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കേണ്ട് ആവശ്യമാണെന്ന് 23 ശതമാനം സ്ഥാപനങ്ങളും സർവ്വേയിൽ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+