കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്... യുഎസ്സിനെ സഹായിച്ചത് ഇറാഖിലെയും സിറിയയിലെയും ചാരന്‍മാര്‍

Google Oneindia Malayalam News

തെഹറാന്‍: ഖാസിം സുലൈമാനി വധത്തില്‍ പുതിയ കണ്ടെത്തലുകള്‍. അദ്ദേഹത്തെ വധിക്കുന്നതിനായി അമേരിക്കയ്ക്ക് ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും സഹായം ലഭിച്ചിരുന്നതായിട്ടാണ് കണ്ടെത്തല്‍. ചാരന്‍മാര്‍ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും യുഎസ് സൈന്യത്തിന് കൈമാറിയിരുന്നു. അതേസമയം ഇറാന്‍-അമേരിക്ക ബന്ധം യുദ്ധത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം ഉക്രൈന്റെ വിമാനം തകര്‍ന്ന് വീണത് ഇറാന്റെ മിസൈല്‍ പതിച്ചിട്ടാണെന്ന വാദങ്ങള്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ വലുതാക്കുമെന്നാണ് സൂചന. അമേരിക്കയുടെ സഖ്യത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ ഒരുവശത്ത് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാഖിലെ യുഎസ് സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അമേരിക്ക പ്രതികരിച്ചത്.

നടന്നത് ഇങ്ങനെ

നടന്നത് ഇങ്ങനെ

ഖാസിം സുലൈമാനി ദമസ്‌കസ് വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ ചാരന്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. സുലൈമാനിക്കൊപ്പം ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ്‌സിലെ നാല് സൈനികരും ഒപ്പമുണ്ടായിരുന്നു. അതേസമയം യാത്രക്കാരുടെ ലിസ്റ്റില്‍ സുലൈമാനിയോ അല്ലെങ്കിലും സൈനികരുടെ പേരോ ഉണ്ടായിരുന്നില്ല. അതീവ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. എന്നാല്‍ ഇത് അടക്കമുള്ള കാര്യങ്ങള്‍ അമേരിക്കന്‍ സൈനികര്‍ക്ക് ലഭിച്ചിരുന്നു.

സ്വകാര്യ വിമാനമില്ല

സ്വകാര്യ വിമാനമില്ല

സുലൈമാനി സാധാരണ സ്വകാര്യ വിമാനത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാല്‍ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകളും, അദ്ദേഹത്തിനെതിരെ വധശ്രമങ്ങള്‍ വര്‍ധിച്ച് വരുന്നതും കാരണം സ്വകാര്യ വിമാനത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്നില്ല. ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ച് അറിഞ്ഞിരുന്നു. പാസഞ്ചര്‍ വിമാനത്തിന് നേരെയുള്ള ആക്രമണം ഇത് മനസ്സിലാക്കിയാണ് അമേരിക്ക പ്ലാന്‍ ചെയ്തത്. അതേസമയം യുഎസ് ആക്രമണം കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ ആരംഭിച്ച അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ലഭ്യമായത്.

വിമാനത്താവളത്തിലെ സുരക്ഷ

വിമാനത്താവളത്തിലെ സുരക്ഷ

സുലൈമാനി വധത്തില്‍ പിന്നാലെ ദേശീയ സുരക്ഷാ ഏജന്റുമാര്‍ വിമാനത്താവളം ഒന്നാകെ പരിശോധിച്ചിരുന്നു. ആരെയും ഈ സമയം പുറത്തേക്ക് വിട്ടിരുന്നില്ല. പോലീസുകാരെയും പാസ്‌പോര്‍ട്ട് ഓഫീസര്‍മാരെയും ഇന്റലിജന്‍സ് ഏജന്റ്‌സിനെയും പരിശോധിച്ചെങ്കിലും തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ ദമസ്‌കസ്, ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ്സിന് വിവരങ്ങള്‍ കൈമാറാന്‍ ചാരന്‍മാര്‍ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ആരൊക്കെ സഹായിച്ചു

ആരൊക്കെ സഹായിച്ചു

വിമാനത്താവളത്തിലെ രണ്ട് ജീവനക്കാര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍, സിറിയയുടെ ചാം വിംഗ് എയര്‍ലൈന്‍സിലെ രണ്ട് ഉദ്യോഗസ്ഥര്‍, ഒരു സ്വകാര്യ എയര്‍ലൈന്‍ എന്നിവരില്‍ നിന്നാണ് സുലൈമാനിയുടെ യാത്രകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭിച്ചത്. ഇറാഖിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫാലി അല്‍ ഫയാദാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ വലിയൊരു ചാരശൃംഖല യുഎസ്സിനെ സഹായിച്ചിരുന്നുവെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. നാല് പേരെയാണ് സംശയിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ യുഎസ്സിനായി വലിയൊരു ഗ്രൂപ്പിനെ തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

ബാഗ്ദാദ് എയര്‍പോര്‍ട്ടിലെ ചാരശൃംഖലയ്ക്ക് സുലൈമാനി എത്തിയ വിവരം യുഎസ് സൈന്യത്തെ അറിയിക്കുന്നതും, എത്ര പേര്‍ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന വിവരങ്ങള്‍ കൈമാറുകയുമായിരുന്നു. ആദ്യത്തെ രണ്ട് മിസൈലുകള്‍ സുലൈമാനിയുടെയും അല്‍ മുഹന്ദിസിന്റെയും വാഹനത്തിലാണ് പതിച്ചത്. ഇതിന് പിന്നാലെ ഇവര്‍ക്ക് സുരക്ഷയ്ക്കായി വന്ന വാഹനത്തിലും പതിക്കുകയായിരുന്നു. അതേസമയം ഇറാഖും സിറിയയും സഹായിച്ചു എന്ന വാദത്തില്‍ യുഎസ് മറുപടി നല്‍കിയിട്ടില്ല.

നടപടി വരുമോ?

നടപടി വരുമോ?

കുറ്റക്കാരെ കണ്ടെത്തിയാലും അവര്‍ക്കെതിരെ നടപടിയുണ്ടാവാനുള്ള സാധ്യത കുറവാണ്. പക്ഷേ അതിനായി സമ്മര്‍ദം ചെലുത്താനാവും. ഫാലി അല്‍ ഫയാദിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ സംഘത്തിന് സുലൈമാനിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ബാഗ്ദാദിലെ വിമാനത്താവളത്തില്‍ നിന്നാണ് പുറത്തുപോയതെന്ന കാര്യത്തില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിറിയന്‍ ചാം വിംഗിലെ രണ്ട് ഉദ്യോഗസ്ഥരെ കുറിച്ച് സിറിയന്‍ ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

അവസാന നിമിഷങ്ങള്‍

അവസാന നിമിഷങ്ങള്‍

സുലൈമാനിയുടെ അന്ത്യ നിമിഷങ്ങള്‍ എങ്ങനെയായിരുന്നുവെന്നും ഇന്റലിജന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. 12.30ന് ആണ് സുലൈാനിയുടെ വിമാനം ബാഗ്ദാദ് വിമാനത്താവളത്തില്‍ എത്തിയത്. ഇത് സുരക്ഷാ ക്യാമറയിലൂടെ കണ്ടെത്തിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം വിമാനത്തില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങി. ഇതിന് ശേഷമാണ് അല്‍ മുഹന്ദിസ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. ഈ സമയം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി. ഇവര്‍ സുലൈമാനിയെ മറ്റൊരു വാഹനത്തിലേക്ക് എത്തിച്ചു. ഇതില്‍ വിമാനത്താവളത്തിന് പുറത്തേക്ക് സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. സുലൈമാനിയുടെയും അല്‍ മുഹന്ദിസിന്റെയും വാഹനങ്ങള്‍ക്ക് നേരെയാണ് ആദ്യ രണ്ട് മിസൈലുകള്‍ പതിച്ചത്. പിന്നീട് അകമ്പടി വാഹനവും തകര്‍ക്കുകയായിരുന്നു.

ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!

English summary
informants in iraq syria helped us to kill soleimani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X