കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസല്‍സ് ആക്രമണത്തില്‍ കാണതായ ഇന്‍ഫോസിസ് ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • By Neethu
Google Oneindia Malayalam News

ബ്രസല്‍സ്: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന്‍ രാഘവേന്ദ്രന് ഗണേഷന്‍(31) കൊല്ലപ്പെട്ടതായി ബെല്‍ജിയത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

സ്‌ഫോടനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഘവേന്ദ്രന്‍ മൃതദേഹം ബ്രസല്‍സ് ആര്‍മി ആശുപുത്രിയില്‍ നിന്നും കണ്ടെത്തുന്നത്. ബെംഗളൂരു സ്വദേശിയാണ് മരിച്ച യുവാവ്. ബ്രസല്‍സില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ മല്‍ബീകിലെ മെട്രോ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.

image01-29

എന്നാല്‍ സ്‌ഫോടനം നടന്ന ദിവസത്തില്‍ രാഘവേന്ദ്രന്റെ ഫേസ്ബുക്കില്‍ താന്‍ സുരക്ഷിതനാണ് എന്ന് പോസ്റ്റ് ചെയ്തിരുന്നു. എപ്പോഴാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല. മനുഷ്യബോബായി മെട്രോയില്‍ കയറിയ ഭീകരന്‍ ഇയാളുടെ കംപാര്‍ട്ട്‌മെന്റിലായിരുന്നു എന്നും സൂചനയുണ്ട്.

സ്‌ഫോടനം നടന്ന ദിവസം മുതല്‍ രാഘവേന്ദ്രനു വേണ്ടയുള്ള തിരച്ചില്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. ഇയാളുടെ സഹോദരനും വീട്ടുക്കാരും ബെല്‍ജിയത്തില്‍ എത്തി ആശുപത്രികളില്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തിലാണ് ആര്‍മി ആശുപത്രിയില്‍ നിന്നും മൃതദേഹം തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുമെന്ന് എംബസി അറിയിച്ചു.

English summary
Infosys's former employee Raghvendran Ganesan died in the subway blast in Brussels. He was missing since the deadly bombings but was found dead in Brussels' Army Hospital yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X