ഫുട്ബോള്‍ ഭ്രാന്ത്;ഭാര്യയും വീടും വരെ പന്തയത്തിന്
കംപാല: രണ്ടാഴ്ച മുന്‍പ് ഓള്‍ഡ് ട്രഫോഡില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ രസകരമായ ഒരു വാത് വെപ്പ് നടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാനായ ഒരാളും ആഴ്‌സണല്‍ ഫാനും തമ്മിലാണ് പന്തയം നടന്നത്. ഒരു പന്തയത്തില്‍ എന്തിരിയ്ക്കുന്നുവെന്ന് ചിന്തിയ്ക്കാന്‍ വരട്ടെ. ഇതൊരല്‍പ്പം കടന്നുപോയ പന്തയമായി പോയി. ഇനി പന്തയ വിശേഷങ്ങളെപ്പറ്റി പറയാം.
ആഴ്‌സണല്‍ ഫാന്‍ തന്റെ വീടാണ് പന്തയം വച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനാകട്ടെ തന്റെ കാറിനെയും ഭാര്യയെയുമാണ് പന്തയ വസ്തുക്കളായി പ്രഖ്യാപിച്ചത്. എന്നിട്ടോ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്‌സണലിനെ 1-0 ന് പരാജയപ്പെടുത്തി.

തന്റെ മൂന്ന് ഭാര്യമാരും അഞ്ച് മക്കളുമായി മത്സരം കാണാനെത്തിയ ആഴ്‌സണല്‍ ആരാധകന്‍ വല്ല വിധേനയുമാണ് വീട്ടിലെത്തിയത്. എന്നിട്ടോ അദ്ദേഹത്തെ വെറുതേ വിടാന്‍ തീരുമാനിയ്ക്കാതെ മാഞ്ചസ്റ്റര്‍ ആരാധകര്‍ വീടിന് നേരെ കല്ലെറിഞ്ഞു.
ഒരു പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നെങ്കില്‍ ആരാധകന് തന്റെ കാറും ഭാര്യയും നഷ്ടമായേനേ.












Click it and Unblock the Notifications