കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം പുറപ്പെടാൻ അര മണിക്കൂർ വൈകി; കാരണം കേട്ടാൽ ഞെട്ടും...!!!

യാത്രക്കാരന്റെ കോട്ടിന്റെ അകത്ത് ഉണ്ടായിരുന്ന പഴുതാരയാണ് കടിച്ചത്

  • By മരിയ
Google Oneindia Malayalam News

ഒമാന്‍: വിമാന യാത്രക്കാരനെ പഴുതാര കടിച്ചതിനെ തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് വൈകി. ഒമാന്‍ എയറിന്‌റെ ലണ്ടനിലേക്കുള്ള വിമാനമാണ് വൈകിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന ആളുടെ കോട്ടിന്‌റെ പോക്കറ്റില്‍ ഉണ്ടായിരുന്ന പഴുതാര, വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരന്‌റെ കയ്യില്‍ കടിയ്ക്കുകയായിരുന്നു.

oman air

കൈ വേദനിച്ചതിനെ തുടര്‍ന്ന് വിമാനയാത്രക്കാരന്‍ ഉറക്കെ കരഞ്ഞു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം എത്തി ഇയാളെ ഫസ്റ്റ് എയ്ഡ് റൂമിലേക്ക് മാറ്റി. ഇതിനായി അര മണിക്കൂറോളം വിമാനം എയര്‍പോട്ടില്‍ തന്നെ നിര്‍ത്തിയിട്ടു.

Centipede

ഈ വിവരം ഒമാന്‍ എയര്‍ തന്നെയാണ് വാര്‍ത്താ കുറിപ്പിലൂടെ പുറത്ത് വിട്ടത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമ ചോദിയ്ക്കുന്നെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.

ചികിത്സയ്ക്ക് ശേഷം പഴുതാരയുടെ കടിയേറ്റ യാത്രക്കാരനെ മറ്റൊരു വിമാനത്തില്‍ ലണ്ടനില്‍ എത്തിച്ചു.

English summary
Oman Air apologises for the inconvenience caused to its valued guests, confirming giving its utmost priority to the safety and well-being of the guests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X