• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'വേശ്യാലയ രാജ്യം'... ആരേയും ഞെട്ടിപ്പിക്കുന്ന വേശ്യാലയങ്ങള്‍!!! എല്ലാം നിയമ വിധേയം, സുരക്ഷിതം

  • By Desk

നെവേദ: വേശ്യാലയങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മുഖങ്ങളില്‍ പുച്ഛമായിരിക്കും വിരിയുക. വൃത്തിഹാനമായ അന്തരീക്ഷം, ഗുണ്ടകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ലൈംഗികത്തൊഴിലാളികള്‍... അങ്ങനെയങ്ങനെയാകും കാഴ്ചകള്‍ മിന്നിമറിയുക. ശരീര വില്‍പന ശാലകള്‍ എന്ന് മാത്രം വിശേഷിപ്പിക്കപ്പെടാം.

ഒരു റസ്റ്റോറന്റില്‍ ചെന്ന് മെനു നോക്കി ഭക്ഷണം തിരഞ്ഞെടുക്കുന്നതുപോലെ സ്ത്രീകളെ തിരഞ്ഞെടുക്കാവുന്ന സ്ഥലം. സെക്‌സ് ഫാക്ടറി... വിശേഷണങ്ങള്‍ പതിവാണ്. മിക്കയിടങ്ങളിലും നിയമ വിരുദ്ധമായിട്ടായിരിക്കും ഇതെല്ലാം നടക്കുന്നത്.

അമേരിക്കയിലെ നെവേദയില്‍ ഒരു സ്ഥലമുണ്ട്. 'വേശ്യാലയ രാജ്യം' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഒരു ലൈംഗികത്തൊഴിലാളിയ്‌ക്കൊപ്പമേ മുറി പങ്കിടാന്‍ പറ്റൂ. എല്ലാം നിയമ വിധേയവും ആണ്. സിഎന്‍എന്‍ റിപ്പോര്‍ട്ടർ ലിസ ലിങ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍...

എല്ലാ ദിവസവും

എല്ലാ ദിവസവും

ബണ്ണി റാഞ്ച് എന്നാണ് ലിസ ലിങ് സന്ദര്‍ശിച്ച വേശ്യാലയത്തിന്റെ പേര്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രം. ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തന സജ്ജം.

സഹകരണം

സഹകരണം

ഇവിടെ വേശ്യാലയ നടത്തിപ്പുകാരന്‍ ഡെന്നിസ് ഹോഫ് എന്ന ആളാണ്. ഇയാള്‍ക്ക് ഇവിടത്തെ ലൈംഗികത്തൊഴിലാളികളുടെ മേല്‍ യാതൊരു അധികാരവും ഇല്ല. അവര്‍ വരുന്നു, സ്ഥലം ഉപയോഗപ്പെടിത്തുന്നു, പോകുന്നു. അത്രമാത്രം.

ഫിഫ്റ്റി ഫിഫ്റ്റി

ഫിഫ്റ്റി ഫിഫ്റ്റി

ഒരു ദിവസം സമ്പാദിക്കുന്നതിന്റെ അമ്പത് ശതമാനം വേശ്യാലയ നടത്തിപ്പുകാരനായ ഡെന്നിസിന് നല്‍കണം. ബാക്കി അമ്പത് ശതമാനം തൊഴിലാളിക്ക്. വേറെ കണക്കുകള്‍ ഒന്നും തന്നെ ഇല്ല.

എത്രനാള്‍

എത്രനാള്‍

എത്രനാള്‍ വേണമെങ്കിലും ഇടപാടുകാര്‍ക്ക് ഇവിടെ താമസിക്കാം. പക്ഷേ പോക്കറ്റിന് നല്ല കനം വേണം എന്ന് മാത്രം. ആരും ഒന്നും ചോദിക്കില്ല.

മെനുകാര്‍ഡ്

മെനുകാര്‍ഡ്

ഹോട്ടലിലെ മെനു കാര്‍ഡ് പോലെ സ്ത്രീകള്‍ നിരന്ന് നില്‍ക്കും. അതില്‍ കറുത്തവരും വെളുത്തവരും തടിച്ചവരും മെലിഞ്ഞവരും എല്ലാം ഉണ്ടാകും. ഇടപാടുകാര്‍ക്ക് കൈയ്യിലെ പണവും താത്പര്യവും അനുസരിച്ച് ആളുകളെ തിരഞ്ഞെടുക്കാം.

സ്വതന്ത്രരാണ്

സ്വതന്ത്രരാണ്

ഈ വേശ്യാലത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം തന്നെ സ്വതന്ത്രരാണ്. ഇടപാടുകാരനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് പിന്‍മാറാം. അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ പണം വാങ്ങുകയും ചെയ്യാം.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

സാധാരണ വേശ്യാലയങ്ങളില്‍ ലൈംഗിക രോഗങ്ങളുടെ തോത് കുറവായിരിക്കും. എന്നാല്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ അത്തരം പ്രശ്‌നങ്ങള്‍ വളരെ കുറവാണ്. എല്ലാ ആഴ്ച.ും കൃത്യമായ ആരോഗ്യ പരിശോധനകള്‍ നടക്കും.

പീഡനമില്ല

പീഡനമില്ല

മിക്ക വേശ്യാലയങ്ങളിലും എത്തപ്പെടുന്ന പെണ്‍കുട്ടികള്‍ ചതിയില്‍ പെട്ടവരായിരിക്കും. മറ്റ് നിവൃത്തിയില്ലാതെ കുടുങ്ങിപ്പോയവര്‍. എന്നാല്‍ ഡെന്നിസിന്റെ ബ്രോതലില്‍ അങ്ങനെയുളളവര്‍ ഇല്ല. താത്പര്യമുളളവര്‍ വരുന്നു ജോലിയെടുക്കുന്നു, പോകുന്നു.

കുടുംബസ്ത്രീകള്‍

കുടുംബസ്ത്രീകള്‍

പതിവ് തൊഴിലാളികള്‍ അല്ലാത്തവരും ഉണ്ട്. കുട്ടികളും കുടുംബവും ആയി ജീവിക്കുന്ന സ്ത്രീകള്‍. അവര്‍ രണ്ടാഴ്ചത്തേക്ക് വരും, ആവശ്യത്തിന് പണം സമ്പാദിക്കും, തിരിച്ച് പോകും.

English summary
Brothels where prostitutes dish out sex from menus and are chosen from lingerie-clad line-ups are often thought of as illegal and taboo, but there is a place called 'brothel country' and its secrets have been revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more