Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയും ബ്രിട്ടനും ഇറാഖില്‍ പേടിക്കുന്നത്?

ലണ്ടന്‍: വംശീയ കലാപം തുടരുന്ന ഇറാഖില്‍ സൈനിക ഇടപെടല്‍ നടത്തുന്ന കാര്യത്തില്‍ അമേരിക്കയും ബ്രിട്ടനും പിന്നോട്ടു പോകുന്നു. ആദ്യഘട്ടത്തില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന സൂചന നല്‍കിയ ഇരു രാജ്യങ്ങളും നേരിട്ടുള്ള ഇടപെടലിന് സമയമായില്ല എന്ന നിലപാടിലാണ് ഇപ്പോള്‍.

മറീനുകളെയും യുദ്ധക്കപ്പലുകളെയും സൈനികരെയും അയക്കാനൊരുങ്ങിയാണ് അമേരിക്ക ഇറാഖില്‍ യുദ്ധത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇറാഖിലെ കലാപം തീരുന്ന വരെ അമേരിക്കന്‍ സൈന്യം അവിടെയുണ്ടാകുമെന്ന് പ്രസിഡണ്ട് ബറാക് ഒബാമയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് യു എസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി.

സമചിത്തതയോടെ വേണം ഇറാഖില്‍ ഇടപെടാന്‍ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞു. സൈനിക ഇടപെടല്‍ മാത്രമാണ് ഇറാഖിലെ പ്രശ്‌നങ്ങള്‍ക്ക് പോംവഴി എന്ന ധാരണ അബദ്ധമാണ് എന്നും കാമറൂണ്‍ പറഞ്ഞു. എന്തായിരിക്കും സൈനിക നടപടികളില്‍ നിന്നും പിന്നോട്ടുപോകാന്‍ അമേരിക്കയെയും ബ്രിട്ടനെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

അറബ് പ്രതിഷേധം

അറബ് പ്രതിഷേധം

അറബ് ലീഗും സൗദി അറേബ്യയും ഇറാഖില്‍ വിദേശ ഇടപെടല്‍ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ്. മാലികി സര്‍ക്കാര്‍ രാജ്യത്തെ സുന്നി വിഭാഗങ്ങളെ അവഗണിച്ചതാണ് പ്രശ്‌നകാരണമായി അറബ് ലീഗ് കാണുന്നത്.

ഭൂരിപക്ഷം സുന്നികള്‍ക്കോ

ഭൂരിപക്ഷം സുന്നികള്‍ക്കോ

കലാപകാരികളായ സുന്നികള്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്‌ക്കോ ബ്രിട്ടനോ പററില്ല. കൈറോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ മാലികി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു.

പ്രശ്‌നം പരിഹരിക്കാന്‍

പ്രശ്‌നം പരിഹരിക്കാന്‍

രാജ്യത്തെ മുഴുവന്‍ വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ച് ഒരു സര്‍ക്കാരുണ്ടാക്കുക എന്നതാണ് ഇറാഖിലെ പ്രശ്‌നത്തിന് പരിഹാരമായി അറബ് ലീഗ് നിര്‍ദേശിക്കുന്നത്.

 സാമ്പത്തിക പ്രശ്‌നങ്ങള്‍

സാമ്പത്തിക പ്രശ്‌നങ്ങള്‍

എണ്ണവ്യാപാരത്തിന്റെ സിംഹഭാഗവും താറുമാറിലാക്കും ഇറാഖില്‍ ഇനിയൊരു യുദ്ധമുണ്ടായാല്‍. ഇറാഖും ഇറാനും മാത്രമല്ല അറബ് രാജ്യങ്ങളും ലോകം തന്നെയും സാമ്പത്തിക പ്രശ്‌നങ്ങളിലാകും.

സഹായം തേടി

സഹായം തേടി

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാഖ് അമേരിക്കയോട് സൈനിക സഹായം തേടിയിട്ടുണ്ട്. ഇറാഖിലേക്ക് വ്യോമസേനയെ അയക്കണം എന്ന് അഭ്യര്‍ഥിച്ചതായാണ് വിദേശ കാര്യമന്ത്രി ഹൊഷെയര്‍ സെബാരിയ അറിയിച്ചത്.

 വ്യോമാക്രമണമോ?

വ്യോമാക്രമണമോ?

വിമത അക്രമകാരികള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാഖ് സേനയെ സഹായിക്കാനാണ് അമേരിക്കയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്

അമേരിക്ക മുഖംതിരിക്കുന്നു?

അമേരിക്ക മുഖംതിരിക്കുന്നു?

എന്നാല്‍ ഇറാഖിന്റെ അഭ്യര്‍ഥനയോട് പ്രതികരിക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല. 2011 ലാണ് അമേരിക്കന്‍ സൈന്യം മുന്‍പ് ഇറാഖില്‍ നിന്നും പിന്മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+