എഫ് ബിയില്‍ ലതയുടെ പ്രശംസ:പാക് ഓട്ടോ ഡ്രൈവര്‍ പാട്ടു പഠിക്കാന്‍ തൊഴിലുപേക്ഷിച്ചു
കറാച്ചി: കറാച്ചി പട്ടണത്തിലെ 55 കാരനായ ഓട്ടോ ഡ്രൈവര്‍ അസ്‌ലം തൊഴിലുപേക്ഷിച്ച് പാട്ടുപഠിക്കുന്ന തിരക്കിലാണ്. പ്രശസ്ത ഗായിക ലതാമങ്കേഷ്‌ക്കര്‍ അസ്‌ലമിന്റെ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയതാണ് കാരണം. പ്രശസ്ത പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ 'യാദ് പിയാ കെ ആയേ' എന്ന ഗാനം അസ്‌ലം ആലപിച്ച് എഫ് ബിയില്‍ അപ് ലോഡ് ചെയ്തത് വൈറലായിരുന്നു. ഇതു ലതാ മങ്കേഷ്‌ക്കര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതാണ് പാട്ടു പഠിക്കാന്‍ അസ്‌ലമിന് പ്രേരണയായത്.

ഇദ്ദേഹം ഡ്രൈവറാവേണ്ട ആളല്ലെന്നും നല്ലൊരു ഗായകനായി മൈക്കിനു മുന്നിലാണ് നില്‍ക്കേണ്ടതെന്നും ലത മങ്കേഷ്‌ക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ അസ്‌ലം ഡ്രൈവര്‍ ജോലി നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഗായകനാവാനുളള മുഴു നീള പരിശീലനത്തിലാണ് ഇദ്ദേഹം. ഇതിനു മുന്‍പ് 1993 ല്‍ സ്വകാര്യ പാക് ചാനലിന്റെ സംഗീത മത്സരത്തില്‍ പങ്കെടുത്ത അസ്‌ലം ഫൈനല്‍ റൗണ്ട് വരെ എത്തിയിരുന്നു. ചില പാക് ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചെങ്കിലും ആ സമയത്ത് അസുഖം പിടിപെട്ടത് കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു.












Click it and Unblock the Notifications