Get Updates
Get notified of breaking news, exclusive insights, and must-see stories!

വെയ്റ്ററായി തുടക്കം, ഇന്ന് ഇന്‍സ്റ്റഗ്രാം തലവന്‍, വരുമാനം കോടികള്‍, ആദം മൊസേരിയുടെ ആസ്തി ഇത്ര

വാഷിംഗ്ടണ്‍: ഇന്‍സ്റ്റഗ്രാം ചീഫ് ആദം മൊസേരിയെ ഇന്ന് ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. വളരെ പ്രശസ്തനാണ് അദ്ദേഹം. നിരന്തരം ആരാധകരുമായി അദ്ദേഹം സംവദിക്കാറുമുണ്ട്. എന്നാല്‍ ഇത്രയും വലിയ പദവിയില്‍ ഇരിക്കുന്ന മൊസേരിയുടെ തുടക്കം ഇങ്ങനെയായിരുന്നില്ല എന്ന് എത്ര പേര്‍ക്കറിയാം. വളരെ അടിത്തട്ടില്‍ നിന്നാണ് അദ്ദേഹം വളര്‍ന്നത്. 2018ലാണ് ആദം മൊസേരിയെ ഇന്‍സ്റ്റഗ്രാം സിഇഒയായി നിയമിക്കുന്നത്.

ആപ്പിന്റെ സ്ഥാപകര്‍ രാജിവെച്ചതോടെയാണ് ഇതിനെ വഴിയൊരുങ്ങിയത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ ആപ്പിനെ ഒരു ബില്യണിനാണ് വാങ്ങിയത്. ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നതിന് മുമ്പ് ഗ്ലാമറാസ ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. പാത്രങ്ങള്‍ കഴുക്കുന്നത് മുതല്‍ വെയ്റ്ററായി വരെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ ആദ്യത്തെ ജോലി ഒരു വെയ്റ്ററുടേത് ആയിരുന്നു എന്ന് ആദം മൊസേരി വെളിപ്പെടുത്തിയിരുന്നു.

adam-mosseri

അതിന് ശേഷം ബാറിലെ അറ്റന്ററായിരുന്നു അദ്ദേഹം. അതിന് ശേഷമാണ് ഡിസൈനറായി മാറിയത്. പിന്നീട് പ്രൊഡക്ട് മാനേജറായും, അവിടെ നിന്ന് ഇന്‍സ്റ്റഗ്രാമിന്റെ തലവനായും അദ്ദേഹം മാറുകയായിരുന്നു. 2005ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. രണ്ട് വര്‍ഷത്തിന് ശേഷം പ്രൊഡക്ട് ഡിസൈനറായും, യുഐ എഞ്ചിനീയറായും ടോക് ബോക്‌സില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാര്യം ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ അദ്ദേഹം പറയുന്നില്ല. 2008ല്‍ ഫേസ്ബുക്കിലൂടെ കരിയറിലെ വലിയ ചവിടുപടികള്‍ അദ്ദേഹം കയറാന്‍ തുടങ്ങിയത്. ഇവിടെ നിന്ന് പ്രൊഡക്ട് ഡിസൈനറില്‍ തുടങ്ങിയ മൊസേരി 15 വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമിന്റെ തലവനായി മാറുകയായിരുന്നു. 120 മില്യണിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. എന്നാല്‍ വാര്‍ഷിക ശമ്പളം എത്രയാണെന്ന് മൊസേരി വെളിപ്പെടുത്തിയിട്ടില്ല.

മറ്റ് വരുമാന മാര്‍ഗങ്ങളും മൊസേരിക്കുണ്ട്. ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി നേരത്തെ തന്നെ അദ്ദേഹം ആരംഭിച്ചിരുന്നു. ബ്ലാങ്ക് മൊസേരിയെന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ഓഫീസുണ്ട്. ഗ്രാഫിക്, ഇന്ററാക്ഷന്‍, എക്‌സിബിഷന്‍ ഡിസൈന്‍ എന്നിവയിലാണ് ഈ കമ്പനി ഫോക്കസ് ചെയ്യുന്നത്.

2018ല്‍ മൊസേരിയെ വൈസ് പ്രസിഡന്റായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ നിയമിച്ചത്. മെയ് മാസത്തിലായിരുന്നു ഈ സ്ഥാനക്കയറ്റം. ഒക്ടോബറില്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിന്റെ തലവനാവുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ പരിശോധിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി.അതേസമയം കരിയറില്‍ നിരവധി നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ഫേസ്ബുക്ക് പവര്‍ പ്ലേയറായി അദ്ദേഹത്തെ ബിസിനസ് ഇന്‍സൈഡര്‍ തിരഞ്ഞെടുത്തിരുന്നു. അതേസമയം മൊസേരിയുടെ സമ്പാദ്യത്തില്‍ സ്വന്തം ബിസിനസില്‍ നിന്നുള്ള വലിയ വരുമാനവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+