മോഡലിന് പോര്‍ഷെ കാറില്‍ ദാരുണാന്ത്യം: മരിച്ചത് വെടിയേറ്റ്, ഇന്‍സ്റ്റഗ്രാമിലെ കിടിലന്‍ താരം!!
ബാഗ്ദാദ്: ഇറാഖി മോഡലിന് ആഢംബര കാറില്‍ ദാരുണാന്ത്യം. ഇന്‍സ്റ്റഗ്രാമിലെ താരവും ഇറാഖി മോഡലുമായ ടാറ ഫെറേസാണ് പോര്‍ഷെ കാറില്‍ വച്ച് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഇറാഖി തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ചാണ് വെടിയേറ്റ് മരിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോയും ടാറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന് ഉത്തരവ്
22 കാരിയായ മോഡല്‍ ഫെറേസിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാഖി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് വെടിയുണ്ടകളേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്. ബാഗ്ദാദ് വഴി കാമ്പ് സാറാ ജില്ലയിലേക്ക് സഞ്ചരിക്കുമ്പോഴാണ് വെടിയേല്‍ക്കുന്നത്. ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാമിലെ താരം
2.7 മില്യണ്‍ ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ 22കാരിയായ ഫെറേസിനുള്ളത്. ടാറ്റു, ഹെയര്‍ കളര്‍, സാഹസികമായ വസ്ത്രധാരണം എന്നിവയാണ് ഫെറേസിലേക്ക് ആരാധകരെ ആകര്‍ഷിക്കുന്ന ഘടകം. പ്രശസ്തിയുടെ ഇരയാണ് ഫെറേസെന്നാണ് മരണശേഷം ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇറാഖിന്റെ നഷ്ടമെന്ന്
ഫെയേഴ്സിന്റെ മരണവാര്‍ത്ത നിരാശപ്പെടുത്തിയെന്നും വേദനിപ്പിച്ചുവെന്നും ഇറാഖിന്റെ നഷ്ടമാണെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു. മോഡലും സോഷ്യല്‍ മീഡിയയിലെ താരവുമായ ഫറേസ് പകല്‍ യാത്രക്കിടെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആരാധിക ട്വിറ്ററില്‍ കുറിച്ചത്. ബാഗ്ദാദില്‍ വെച്ചായിരുന്നു സംഭവം.

ഇന്ന് ടാറ.. നാളെ ആര്!
പ്രായം കുറഞ്ഞ ഇറാഖി മോഡലും മറ്റ് പെണ്‍കുട്ടികളെപ്പോലെ ജീവിതത്തെ സ്നേഹിച്ച മോഡലുമായ ഫറേസ് അപ്രതീക്ഷിതമായി വെടിയേറ്റ് മരിക്കുകയായിരുന്നു. ഈ ദുരന്ത വാര്‍ത്ത കേട്ടതോടെ ഹൃദയം നുറുങ്ങുന്നതായി ഒരു ട്വിറ്ററാറ്റി കുറിച്ചു. ഇന്ന് ടാറ നാളെ ആരായാരിക്കുമെന്നാണ് മരണത്തോട് മറ്റൊരാളുടെ പ്രതികരണം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications