കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കൾ ഫേസ്ബുക്കിനെ കൈയ്യൊഴിഞ്ഞു; യൂട്യൂബ് മതി... പിന്നെ ഇൻസ്റ്റാഗ്രാമും, കണക്കുകൾ പറയും കാര്യങ്ങൾ

  • By Desk
Google Oneindia Malayalam News

ന്യൂയോർക്ക്: ഫേസ്ബുക്ക് ഇല്ലാത്ത ആരും തന്നെ ഇക്കാലത്ത് ഉണ്ടാവില്ലെന്നാണ് നമ്മൾ പറയാറ്. അത്രയും പ്രചാരം ഫേസ്ബുക്കിനുണ്ടായിരുന്നു. എന്നാൽ ഫേസ്ബുക്കിനെ യുവാക്കൽ കൈവിടുന്നെന്നാണ് റിപ്പോർട്ട്. പകരം ഇപ്പോൾ യുവാക്കൾ കൂടുതലായും ഉപയോഗിക്കുന്നത് യുട്യൂബാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാഷിങ്ടൺ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്ത് വിട്ട സര്‍വ്വേ ഫലത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ 85 ശതമാനം യുവാക്കളും യൂട്യൂബ് ഉപയോഗിക്കുന്നവരാണെന്നാണ് സർവ്വെയിൽ വ്യക്തമാക്കുന്നത്. എന്നാൽ വെറും 51 ശതമാനം യുവാക്കൾ മാത്രമേ ഫേസ്ബുക്ക് ഉപയോഗിക്കുന്നുള്ളൂ. ഫേസ്ബുക്കിനെ യുവാക്കൾ കൈയ്യോഴിയുന്നുണ്ടെങ്കിലും ഫേസ്ബുക്കിന്റെ മറ്റൊരു സേവനമായ ഇൻസ്റ്റാഗ്രാം യുവാക്കൾ ഉപയോഗിക്കുന്നുണ്ട്. 72 ശതമാനം കൗമാരക്കാര്‍ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ട്. . 69 ശതമാനമാണ്‌ സ്‌നാപ്ചാറ്റിന്‌ അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയിലുള്ള പ്രചാരം.

സ്മാർട്ട് ഫഏൺ ഉപയോഗത്തിലും വർധന

സ്മാർട്ട് ഫഏൺ ഉപയോഗത്തിലും വർധന

കഴിഞ്ഞ വർഷം വെറും 73 ശതമാനം പേരാണ് സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ വർഷം അത് 95 ശതമാനമായി വർധിച്ചെന്നും സർവ്വെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു95 ശതമാനം പേർ സ്മാർട്ട് ഫഏൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ 45 ശതമാനം ആൾക്കാർ മാത്രമേ നിരന്തരം ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളൂ.

എണ്ണത്തിൽ വർധനവ്

എണ്ണത്തിൽ വർധനവ്

അമേരിക്കയിലെ 743 കൗമാരക്കാരെ അടിസ്ഥാനമാക്കിയാണ്‌ പ്യൂ സര്‍വ്വേ നടത്തിയത്. ഇതില്‍ 5 ശതമാനം വരെ തെറ്റുണ്ടാകാമെന്നും കമ്പനി പറയുന്നുണ്ട്. 2015 ല്‍ പ്യൂ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനമായിരുന്നു ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം. രത്തെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം 52 ശതമാനവും സ്‌നാപ് ചാറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 41 ശതമാനവും ആയിരുന്നു.

കുറഞ്ഞ വാർഷിക വരുമാനം

കുറഞ്ഞ വാർഷിക വരുമാനം

30,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവരാണ് 70 ശതമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കള്‍. 75000 ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവര്‍ 36 ശതമാനം മാത്രമാണെന്നാണ് സർവ്വെയിൽ വ്യക്തമാക്കുന്നത്. അതായത് കുറഞ്ഞ വാർഷിക വരുമാനമുള്ളവീടുകളിലെ യുവാക്കളാണ് ഇപ്പോൾ ഫേസ്ബുക്കിൽ സജീവമായുള്ളത്.

ഏറ്റക്കുറച്ചലുകൾ ഉണ്ടായിട്ടുണ്ട്

ഏറ്റക്കുറച്ചലുകൾ ഉണ്ടായിട്ടുണ്ട്

എന്നാൽ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ നേരത്തെയും ഇത്തരത്തിൽ ഏറ്റ കുറച്ചലുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ യുവാക്കൾ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു എന്ന് ഈ കണക്കുകൾ വെച്ച് പറയാൻ കഴിയില്ല. എങ്കിലും അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുള്ളൂ എന്ന് പറയുന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയാണ്.

ഇന്ത്യയിൽ മൂന്നാമൻ

ഇന്ത്യയിൽ മൂന്നാമൻ

ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകൾ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്. 2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ് മറ്റൊരു വസ്തുത.

English summary
Facebook is no more the coolest social media platform and today almost everyone has access to smartphones. In the US, it has been found that teens are gravitating more towards YouTube or Instagram than Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X