Get Updates
Get notified of breaking news, exclusive insights, and must-see stories!

പലിശ നിരക്ക് കുറച്ചേ പറ്റൂ, ഇല്ലെങ്കിൽ... യുഎസ് ഫെഡറൽ റിസർവ്വിന് മുന്നറിയിപ്പുമായി ട്രംപ്

എത്രയും പെട്ടെന്ന് പലിശ നിരക്ക് കുറക്കണമെന്ന് യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനോട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിനേക്കാൾ തൊഴിൽ വളർച്ച വർധിച്ച സാഹചര്യത്തിലാണ് ട്രംപിൻ്റെ നിർദേശം. ലോകത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് അമേരിക്കയിലായിരിക്കണമെന്നും ട്രംപ് പറഞ്ഞു. എക്സിലൂടെയാണ് പ്രതികരണം.

യു എസ് തൊഴിൽ കണക്കുകൾ ഇന്നാണ് പുറത്തുവന്നത്. പുതുതായി 162,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് വിപണി പ്രതീക്ഷയേക്കാൾ ഉയർന്നതാണെന്ന് ട്രംപ് പോസ്റ്റിൽ പറഞ്ഞു. 'ഉയർന്ന തൊഴിൽ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എൻ്റേത് ഒഴിച്ചുള്ള എല്ലാ കണക്കുകൂട്ടലുകളും തള്ളിക്കൊണ്ട്, പ്രതീക്ഷിച്ച കണക്കുകളേക്കാൾ ഉയർന്ന സംഖ്യയാണിത്. ഇനിയും നിങ്ങൾ കാണാൻ ഇരിക്കുന്നതേ ഉളളൂ. ഓഗസ്റ്റിൽ 162,000 തൊഴിലുകളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. പലിശനിരക്കുകൾ കുറയ്ക്കൂ, കാരണം മുൻപത്തേക്കാൾ വളരെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള രാജ്യമായി അമേരിക്ക മാറി കൊണ്ടിരിക്കുകയാണ്', ട്രംപ് എക്സ് പോസ്റ്റിൽ പറഞ്ഞു.

trump2-8220

ശക്തമായ രാജ്യം എന്നതിന് അർത്ഥം കുറഞ്ഞ പലിശ നിരക്ക് എന്നതാണ്. അതാണ് മികച്ച മുന്നേറ്റം. വളരെ ലളിതമാണിത്, ട്രംപ് പറഞ്ഞു. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ ഇനിയും തയ്യാറായില്ലെങ്കിൽ അമേരിക്കയുമായി വലിയ വ്യാപാര മിച്ചമുള്ള രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.

മുൻ കാലത്ത് ഉണ്ടായിരുന്നത് പോലെ മറ്റ് രാജ്യങ്ങളേക്കാൾ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉള്ള രാജ്യമായിരിക്കണം അമേരിക്ക. അമേരിക്ക അവരുടെ വ്യാപാര മിച്ചം അനുവദിക്കാൻ തയ്യാറാകാതിരുന്നാൽ അവർ ഒരിക്കലും സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവരായി കണക്കാക്കപ്പെടില്ല. നമ്മൾ വിചാരിച്ചാൽ അത് നമ്മുക്ക് എളുപ്പത്തിൽ സാധിക്കും. ഏറ്റവും പെട്ടെന്ന് പലിശ നിരക്ക് കുറക്കണം. ഇല്ലെങ്കിൽ അമേരിക്കയുമായി വ്യാപാര മിച്ചമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ അവസാനിപ്പിക്കും. പ്രസിഡൻ്റിന് അതിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്.

വായ്പ ചെലവുകൾ കുറക്കാൻ ഫെഡ് ബോർഡ് തയ്യാറാകണം. ഉയർന്ന പലിശ നിരക്കുകൾ യുഎസിൻ്റെ യാതൊരു ഗുണവും ഉണ്ടാക്കില്ല. പുതിയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള ഫെഡ് ബോർഡ് വളരെ സമർത്ഥമായി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യണം. മാറ്റങ്ങൾ നടപ്പാക്കിക്കൊണ്ട് രാജ്യസ്നേഹികളാകൂ. ഉയർന്ന പലിശ നിരക്ക് യു.എസിന് ദോഷം വരുത്തുകയാണ്, അത് താൻ ഒരിക്കലും അനുവദിക്കില്ല',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+