പാകിസ്താനിലെ ഗ്ലാമര്‍ രാഷ്ട്രീയക്കാരി
പാകിസ്താനിലെ സ്ത്രീകള്‍ സുന്ദരികളാണ്. പക്ഷേ അവര്‍ മുഖ്യധാരയില്‍ എത്തുന്നത് അപൂര്‍വ്വമായി മാത്രം.
എന്നാല്‍ ബേനസീര്‍ ഭൂട്ടോയെപോലെ സുന്ദരിയായ ഒരു പ്രധാനമന്ത്രിയും അവര്‍ക്കുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട് പാകിസ്താനില്‍ സുന്ദരികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഹിന റബ്ബാനി ഖാര് ആണ് അതില്‍ പ്രമുഖ. സൗന്ദര്യവും ബുദ്ധിയും ഒത്തുചേര്‍ന്ന ഹിന റബ്ബാനി അന്താരാഷ്ട്ര പ്രശസ്തി തന്നെ നേടിയിട്ടുണ്ട്. എന്നാല്‍ റബ്ബാനിയില്‍ അവസാനിക്കുന്നില്ല സൗന്ദര്യവും രാഷ്ട്ര തന്ത്രജ്ഞതയും ഒത്തിണങ്ങിയ പാകിസ്താന് സ്ത്രീത്വം.
റബ്ബാനിക്ക് ശേഷം ലോകം ശ്രദ്ധിക്കുന്ന മറ്റൊരു പാക് വനിതയാണ് കഷ്മല താരിഖ് . സുന്ദരിയായ രാഷ്ട്രീയക്കാരി.
പാകിസ്താന് ഇസ്ലാമിക രാഷ്ട്രമാണ്. താലിബാന്‍കാര്‍ വളര്‍ന്നുവരുന്ന രാജ്യമാണ്. പക്ഷേ പാകിസ്താനിലെ സുന്ദരിയായ ജനപ്രതിനിധിക്ക് ഇതൊന്നും പ്രശ്നമല്ല. തട്ടമിടാതെയും മുഖം മറക്കാതെയും അല്പം ഗ്ലാമറസ് ആയി തന്നെയാണ് താരിഖ് പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
കഷ്മല താരിഖിന്റെ വിശേഷങ്ങള്‍ അറിയാം

സുന്ദരി
ഹിന റബ്ബാനി ഖാറിന്റെ ശ്രേണിയില്‍ പെടുന്ന സുന്ദരിയായ രാഷ്ട്രീയക്കാരിയാണ് കഷ്മല താരിഖ്. സൗന്ദര്യവും ബുദ്ധിയും ഒത്തിണങ്ങിയ പാക് സുന്ദരി.

രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നില്ല
വെറും ഒരു രാഷ്ട്രീയക്കാരി മാത്രമല്ല കഷ്മല താരിഖ്. പാകിസ്താനിലെ അറിയപ്പെടുന്ന വനിത വിമോചക പ്രവര്‍ത്തക കൂടിയാണ്.

പഞ്ചാബിലെ 'എംഎല്‍എ'
പഞ്ചാബ് പ്രൊവിന്‍സില്‍ നിന്നാണ് കഷ്മല പാകിസ്താന് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പാകിസ്താന്മുസ്ലീം ലീഗ്(ഖൈ്വദ് ഇ അസം) ടിക്കറ്റിലാണ് മത്സരിച്ചത്.

പ്രായം വെറും 41
നാല്പത്തിയൊന്ന് വയസ്സാണ് ഈ സുന്ദരിയായ രാഷ്ട്രീയക്കാരിക്കുള്ളത്. 1972 ജനുവരി 24 ലായിരുന്നു ജനനം.

വിമോചന നായിക
വസ്ത്രധാരണത്തില്‍ പാകിസ്താന്റെ മതപരമായ ചട്ടക്കൂടുകള്‍ക്കുളളില്‍ നില്ക്കാന് ഇവര്‍ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഒരു അവധിക്കാലയാത്രത്തില് കുറച്ചധികം ഗ്ലാമറല് ആയ വസ്ത്രങ്ങള്‍ അണിഞ്ഞത് പാകിസ്താനില്‍ വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു.

സ്റ്റൈല്‍ സ്റ്റൈല്‍ താന്‍
എത്ര പ്രതിഷേധമുണ്ടായലും തന്റെ സ്റ്റൈല്‍ മാറ്റാനൊന്നും കഷ്മല തയ്യാറല്ല.

വക്കീലാണേ
വെറും രാഷ്ട്രീയക്കാരി മാത്രമല്ല ഇവര്‍ നിയമത്തില്‍ ബിരുദാനന്ദര ബിരുദമുണ്ട്. അതും പ്രസിദ്ധമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ നിന്ന്.

പാര്‍ട്ടി വിരുദ്ധ
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2008 ല്‍ ഖഷ്മലയുടെ പാകിസ്താന് മുസ്ലീം ലീഗിലെ അംഗത്വം റദ്ദാക്കിയിരുന്നു.

മികച്ച പാര്ലമെന്റേറിയന്
വെറും ഗ്ലാമറിന്റെ പ്രശസ്തി മാത്രമല്ല ഇവര്‍ക്കുള്ളത്. നിയമ നിര്‍മാണ സഭയിലെ മികച്ച പ്രകടവും ഇവരെ ശ്രദ്ധേയയാക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി രണ്ട് ബില്ലുകളാണ് ഇവര്‍ പാകിസ്താന് ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്.

കടുത്ത സ്ത്രീ വാദി
ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ ബലാത്സംഗമായി കണക്കാക്കി ഭര്‍ത്താവിനെ ശിക്ഷിക്കണം എന്ന് നിയമ നിര്‍മാണ സഭയില്‍ കഷ്മല താരിഖ് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര പ്രശസ്തി
2007 മുതല്‍ 2010 വരെ കോമണ്‍വെല്‍ത്ത് വിമണ്‍ പാര്ലമെന്റേറിയന്മാരുടെ അധ്യക്ഷയായിരുന്നു ഇവര്‍.

ഇന്ത്യയില്‍
ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന്സിങിനൊപ്പം കഷ്മല താരിഖ്.

ഇന്ത്യയില്‍
സോണിയ ഗാന്ധിക്കൊപ്പം

ഇന്ത്യയില്‍ അദ്വാനിക്കൊപ്പം
അദ്വാനിക്കൊപ്പം
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം











Click it and Unblock the Notifications