Get Updates
Get notified of breaking news, exclusive insights, and must-see stories!

റഫയില്‍ സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന് അന്താരാഷ്ട്ര കോടതി; നിര്‍ദേശം തള്ളി ഇസ്രായേല്‍

ജറുസലേം: ഗാസയില്‍ റഫയില്‍ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്. വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന കേസില്‍ ആണ് കോടതി ഉത്തരവ്. റഫയില്‍ നിന്ന് പിന്മാറാനും യു എന്‍ ഉന്നത കോടതിയിലെ ജഡ്ജിമാര്‍ ഇസ്രായേലിനോട് ഉത്തരവിട്ടു. മരണ സംഖ്യ നിയന്ത്രിക്കാനും ഗാസയിലെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാനും 15 ജഡ്ജിമാരുടെ പാനല്‍ പ്രാഥമിക ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

എന്നാല്‍ ഉത്തരവുകള്‍ നിയമപരമായി ബാധകമാണെങ്കിലും അത് നടപ്പാക്കാന്‍ കോടതിക്ക് പൊലീസ് സംവിധാനമില്ല. ഗാസയിലെ ഫലസ്തീന്‍ ഗ്രൂപ്പിന് പൂര്‍ണ്ണമായോ ഭാഗികമായോ ഭൗതിക നാശം വരുത്തിയേക്കാവുന്ന ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന റഫ ഗവര്‍ണറേറ്റിലെ സൈനിക ആക്രമണവും മറ്റേതെങ്കിലും നടപടിയും ഇസ്രായേല്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാം പറഞ്ഞു.

Israel Palestine War

റഫയിലെ മാനുഷിക സാഹചര്യം വിനാശകരമാണ് എന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ റഫയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകര്‍ കഴിഞ്ഞ ആഴ്ച ഹേഗിലെ ഐസിജെയോട് അടിയന്തര നടപടികള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. 15 ഐസിജെ ജഡ്ജിമാരില്‍ 13 പേരും റഫയിലെ സാഹചര്യം ഗുരുതരമാണ് എന്ന് അംഗീകരിച്ചു.

പ്രദേശത്ത് നിന്ന് 800,000 പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് സുരക്ഷയും മാനുഷികമായ പ്രവേശനവും നല്‍കുന്നുവെന്ന ഇസ്രായേലിന്റെ വാക്ക് വിശ്വസിക്കുന്നില്ലെന്നും ജഡ്ജിമാരിലൊരാള്‍ പറഞ്ഞു. അതിന് തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് റഫയിലെ ആക്രമണവും സൈനിക നടപടിയും ഇസ്രായേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

മാനുഷിക സഹായം ലഭിക്കുന്നതിന് അതിര്‍ത്തികള്‍ തുറന്ന് കൊടുക്കാനും കോടതി ആവശ്യപ്പെട്ടു. സേവനങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ യു എന്നില്‍ നിന്നുള്ള നിരീക്ഷകര്‍ക്ക് എത്രയും വേഗം പ്രവേശനം ലഭിക്കേണ്ടതുണ്ടെന്നും ജഡ്ജി പറഞ്ഞു. ഉത്തരവിട്ട നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഇസ്രയേലിനോട് ഐസിജെ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം കോടതി ഉത്തരവ് പാലിക്കില്ല എന്നാണ് ഇസ്രായേല്‍ നിലപാട്. അതിനിടെ റഫയില്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടി ദക്ഷിണാഫ്രിക്ക സ്വാഗതം ചെയ്തു. യുഎന്‍ അംഗരാജ്യങ്ങളോട് ഉത്തരവ് പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+