Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര വിമാന സർവ്വീസ്; വീണ്ടും ഇന്ത്യ-സൗദി ചർച്ച.. പ്രതീക്ഷയോടെ പ്രവാസികൾ

റിയാദ്; ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബിസി അധികൃതർ സൗദി സിവിൽ ഏവിയേഷനുമായി വീണ്ടും ചർച്ച നടത്തി. ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് അബ്ദുൽ ഹാദി അൽ മൻസൂരിയുമാണ് ചർച്ച നടത്തിയത്. എന്നാൽ ചർച്ചയുടെ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

flight service

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 15 നായിരുന്നു സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ റെഗുലർ സർവ്വീസുകൾ പുനരാരംഭിച്ചേക്കില്ലെന്നാണ് സൂചന.എയർ ബബിൾ പ്രകാരം സർവ്വീസുകൾ തുടങ്ങുന്നത് സംബന്ധിച്ചുള്ള സാധ്യതകളാകും സൗദി പരിശോധിച്ചേക്കുക. എയർ ബബിൾ കരാറിലെത്തിയാൽ ഇരുരാജ്യങ്ങളും തുല്യമായ സർവ്വീസ് നടത്തും. നിലവിൽ 22 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾകരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഇതിനിടെ ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം സൗദി ആഭ്യന്തര മന്ത്രാലയം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.കൊവിഡിന്റെ പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജനവരിയോട് അവസാനിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമാണ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുന്നത്.

യാത്ര വിലക്കുകൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് എയർബബിൾ പ്രകാരം നിലവിൽ സൗദി വിമാന സർവ്വീസുകൾ നടത്തുന്നുണ്ട്. എന്നാൽ കൊവിഡ് കേസുകൾ ഉയർന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. ഇന്ത്യയിൽ നിലവിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. ഇക്കാര്യം ഇന്ത്യൻ എംബസി സൗദി മന്ത്രാലയത്തേയും സിവിൽ ഏവിയേഷൻ അതോറിറ്റിയേയും അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണഅടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+