കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര വിമാന സർവ്വീസ്; വീണ്ടും ഇന്ത്യ-സൗദി ചർച്ച.. പ്രതീക്ഷയോടെ പ്രവാസികൾ

Google Oneindia Malayalam News

റിയാദ്; ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബിസി അധികൃതർ സൗദി സിവിൽ ഏവിയേഷനുമായി വീണ്ടും ചർച്ച നടത്തി. ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് അബ്ദുൽ ഹാദി അൽ മൻസൂരിയുമാണ് ചർച്ച നടത്തിയത്. എന്നാൽ ചർച്ചയുടെ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

flight service

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 15 നായിരുന്നു സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ റെഗുലർ സർവ്വീസുകൾ പുനരാരംഭിച്ചേക്കില്ലെന്നാണ് സൂചന.എയർ ബബിൾ പ്രകാരം സർവ്വീസുകൾ തുടങ്ങുന്നത് സംബന്ധിച്ചുള്ള സാധ്യതകളാകും സൗദി പരിശോധിച്ചേക്കുക. എയർ ബബിൾ കരാറിലെത്തിയാൽ ഇരുരാജ്യങ്ങളും തുല്യമായ സർവ്വീസ് നടത്തും. നിലവിൽ 22 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾകരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഇതിനിടെ ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം സൗദി ആഭ്യന്തര മന്ത്രാലയം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.കൊവിഡിന്റെ പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജനവരിയോട് അവസാനിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമാണ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുന്നത്.

യാത്ര വിലക്കുകൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് എയർബബിൾ പ്രകാരം നിലവിൽ സൗദി വിമാന സർവ്വീസുകൾ നടത്തുന്നുണ്ട്. എന്നാൽ കൊവിഡ് കേസുകൾ ഉയർന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. ഇന്ത്യയിൽ നിലവിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. ഇക്കാര്യം ഇന്ത്യൻ എംബസി സൗദി മന്ത്രാലയത്തേയും സിവിൽ ഏവിയേഷൻ അതോറിറ്റിയേയും അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണഅടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

യുഎഇയെ ആക്രമിക്കുമെന്ന് ഇറാന്‍; നേരിട്ട് വിളിച്ച് ഭീഷണി എന്ന് റിപ്പോര്‍ട്ട്, 70 കിലോമീറ്റര്‍ മാത്രംയുഎഇയെ ആക്രമിക്കുമെന്ന് ഇറാന്‍; നേരിട്ട് വിളിച്ച് ഭീഷണി എന്ന് റിപ്പോര്‍ട്ട്, 70 കിലോമീറ്റര്‍ മാത്രം

ഹരിയാനയിൽ തിരക്കിട്ട ചർച്ചകൾ; ജെജെപി,ബിജെപി എംഎൽഎമാർ കോൺഗ്രസിനെ ബന്ധപ്പെട്ടു? സർക്കാർ വീഴും?ഹരിയാനയിൽ തിരക്കിട്ട ചർച്ചകൾ; ജെജെപി,ബിജെപി എംഎൽഎമാർ കോൺഗ്രസിനെ ബന്ധപ്പെട്ടു? സർക്കാർ വീഴും?

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച

English summary
International Flight service; India and Saudi Arabia Held Talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X