കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര സന്തോഷദിനത്തോടനുബന്ധിച്ച് ദുബായ് പോലീസ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: രാജ്യാന്തര സന്തോഷദിനത്തോടനുബന്ധിച്ച് ദുബായിൽ ഇന്ന് ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്ക് കായിക–വിനോദ പരിപാടികൾ നടത്തും. വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നാട്ടിലേയ്ക്കുള്ള ആറ് വിമാന ടിക്കറ്റുകളടക്കം സമ്മാനങ്ങൾ നൽകും. മാസ്റ്റർ വിഷൻ ഇൻറർനാഷണൽ ഇവൻറസിൻറെ സഹകരണത്തോടെ ദുബായ് പൊലീസാണ് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുക.

അഫ്രിന്‍: ഇനി ഗറില്ലാ പോരാട്ടമെന്ന് കുര്‍ദ് സൈന്യംഅഫ്രിന്‍: ഇനി ഗറില്ലാ പോരാട്ടമെന്ന് കുര്‍ദ് സൈന്യം

മലയാള ചലച്ചിത്ര നടനും മിമിക്രി താരവുമായ ടിനി ടോം, ഗായിക അമൃത സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന വിവിധ കലാ പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടായിരം തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പോലീസ് ആസ്ഥാനത്ത് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മുതൽ ആറ് വരെ വ്യവസായ മേഖലകളായ ജബൽ അലി, മുഹൈസിന എന്നിവിടങ്ങളിലും സബീൽ പാർക്കിലുമാണ് പരിപാടി നടക്കുക.

hapinessday

ദുബായ് പൊലീസ് ജനറൽ വിഭാഗം അഡ്മിനിസ്ട്രേഷൻ അഫയേഴ്സ് പ്രതിനിധി കേണൽ മൻസൂർ അൽ ഗർഗാവി, ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ അ‍ഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടർ മേജർ ജനറൽ അൽ സല്ലാൽ സഇൗദ് ബിൻ ഹുവൈദി അൽ ഫലാസി, മറ്റു ഉദ്യോഗസ്ഥരായ അബ്ദുല്ല ജുമാ ഇബ്രാഹിം, മേജർ റഹ്മ ഉംറാൻ അൽ ഷംസി, ടിനി ടോം, അഷ്റഫ് താമരശ്ശേരി, മുഹമ്മദ് റഫീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഷോപ്പിംഗിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; സെയില്‍സ്മാന്‍ അറസ്റ്റിൽഷോപ്പിംഗിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; സെയില്‍സ്മാന്‍ അറസ്റ്റിൽ

ശശികലയുടെ ഭർത്താവ് നടരാജൻ മരിച്ചു; തമിഴകത്തെ പഴയ കിങ് മേക്കർ... ശശികലയെ ജയലളിതയുടെ തോഴിയാക്കിയ ആൾശശികലയുടെ ഭർത്താവ് നടരാജൻ മരിച്ചു; തമിഴകത്തെ പഴയ കിങ് മേക്കർ... ശശികലയെ ജയലളിതയുടെ തോഴിയാക്കിയ ആൾ

English summary
international happiness day;Dubai police celebrating with different programs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X