ഇന്ത്യയിലെ ജനങ്ങൾ സന്തോഷവാൻമാരല്ല .... 146 രാജ്യങ്ങളിൽ ഇന്ത്യ 136-ാം സ്ഥാനത്ത്
യുഎൻ ലോകരാജ്യങ്ങളുടെ സന്തോഷത്തിന്‍റെ പട്ടിക പുറത്തു വിട്ടു. 146 രാജ്യങ്ങളുടെ പട്ടികയിൽ അവസാനത്ത് നിന്ന് പത്താം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചത്. ഫിൻലൻഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. തുടർച്ചയായ അഞ്ചാം വർഷമാണ് ഫിൻലൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 146-ാമത്തെ രാജ്യം അഫ്‌ഗാനിസ്ഥാനാണ്. കഴിഞ്ഞ വർഷം നേടിയ സ്ഥാനത്ത് തന്നെയാണ് ഇന്ത്യ ഈ വർഷവും തുടരുന്നത്. മാർച്ച് 18നാണ് യുഎൻ ഈ പട്ടിക പുറത്തു വിട്ടത്.
ഫിൻലൻഡ്, ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്, ലക്‌സംബർഗ്, സ്വീഡൻ, നോർവെ, ഇസ്രയേൽ, ന്യൂസിലാൻഡ്, ഓസ്‌ട്രിയ, ഓസ്‌ട്രേലിയ, അയർലൻഡ്, ജർമനി, കാനഡ, യുഎസ്, യുകെ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യ ഇരുപത് രാജ്യങ്ങളിൽ ഇടംനേടിയത്.

സാംബിയ, മലാവി, ടൻസാനിയ, സിറേ ലിയോൺ, ബോട്‌സ്വാന, വാൻഡ, സിംബാവെ, ലെബനൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയുടെ അവസാനത്തിലുള്ള രാജ്യങ്ങൾ. ജിഡിപി, ആരോഗ്യകരമായ ജീവിതം, പ്രതിസന്ധികളിൽ സാമൂഹ്യ പിന്തുണ, അഴിമതിയിലെ കുറവ്, സമൂഹത്തിലുള്ള വിശ്വാസം, പരസ്‌പരം ആളുകളെ പരിഗണനയോടെ കാണുന്ന രീതി, ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ആദ്യ പത്തിലേക്ക് എത്തിക്കുന്നതിലേക്ക് കാരണമായി.

യുദ്ധവും താലിബാൻ ഭരണവും അഫ്‌ഗാനിസ്ഥാനിനെ പട്ടികയിലെ താഴേക്ക് എത്തിച്ചതിൽ പ്രധാന കാരണങ്ങളാണ്. സഹായങ്ങൾ ലഭ്യമായില്ലെങ്കിൽ ശൈത്യകാലത്ത് അഫ്‌ഗാനിസ്ഥാനിൽ അഞ്ച് വയസിന് താഴെയുള്ള ഒരു മില്യൺ കുട്ടികൾ മരിച്ചേക്കുമെന്നാണ് യുഎൻ ഏജൻസി യുണിസെഫിന്‍റെ വിലയിരുത്തൽ.
യുക്രൈനിലെ റഷ്യൻ അധിനിവേശം നടക്കുന്നതിന് മുമ്പാണ് ഈ കണക്കുകൾ എടുത്തിട്ടുള്ളത്. പട്ടികയിൽ റഷ്യ 80-ാം സ്ഥാനത്തും യുക്രൈൻ 98-ാം സ്ഥാനത്തുമാണുള്ളത്. സമത്വം, വിദ്യാഭ്യാസത്തിനുള്ള അവസരം, രാജ്യം നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഇവയെല്ലാമാണ് ജനങ്ങളെ സന്തോഷമുള്ളവരാക്കുന്നതെന്ന് ഫിൻലൻഡ് പ്രാധാനമന്ത്രി കഴിഞ്ഞ വർഷം ഡിസംബറിൽ പറഞ്ഞിരുന്നു.

ലോക സന്തോഷ ദിനത്തിന് രണ്ട് ദിവസം മുന്നോടിയായാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. മാർച്ച് 20നാണ് ലോക സന്തോഷദിനമായി ആചരിക്കുന്നത്. ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷ ദിനമെന്ന ആശയത്തിന് പ്രേരകമാകുന്നത്. ഭൂട്ടാനാണ് ഈ സംരംഭത്തിന് ആദ്യം മുന്‍കൈയെടുത്തത്. ജീവിതം ധന്യമാകുന്നത് നാം എല്ലാം നേടുമ്പോഴല്ല , മറിച്ച് നല്‍കുമ്പോഴാണ്. നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ് സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതം കൂടുതല്‍ അര്‍ഥ പൂര്‍ണമാകുന്നത്. ഓരോ വ്യക്തിയും സഹജീവിയേയും പ്രകൃതിയേയുമൊക്കെ പരിഗണിക്കുന്ന ഉന്നതമായ ചിന്തയും പ്രവൃത്തികളുമായി മുന്നോട്ടുപോകുമ്പോള്‍ സമൂഹത്തിലും ചുറ്റുപാടുമൊക്കെ സമാധാനവും സന്തോഷവുമാണ് നിലനില്‍ക്കുക. സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ.












Click it and Unblock the Notifications