ഇന്ന് മാലാഖമാരുടെ ദിനം
ആതുര സേവനത്തിലൂടെ മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്സുമാരുടെ സേവനം സ്തുത്യര്‍ഹമാണ്. അതു കൊണ്ടു തന്നെ നഴ്സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുര ശ്രുശ്രൂഷാരംഗത്തിന്റെ ചരിത്രം കൂടിയാണ്.
ആഗോളതലത്തില്‍ നഴ്സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. ഇക്കാലയളവില്‍ നിരവധി സമരങ്ങളിലൂടയാണ് നഴ്സിങ് മേഖല കടന്നു പോയത്.

നഴ്സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്നതും വേതനവവ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും കേരളത്തില്‍ ഈയിടെ ഈ രംഗത്തേയ്ക്കു കടന്നുവരുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. നഴ്സിങ് മേഖലയില്‍ വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.
നിലവില്‍ 120 ല്‍ അധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സിങ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.1899 ല്‍ നിലവില്‍ വന്ന സമിതിയ്ക്ക് ആരോഗ്യമേഖലയിലെ വിദഗ്ധരാണ് മേതൃത്വം നല്‍കുന്നത്. ലോകമെങ്ങുമുളള ആതുര സേവകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, നൂതനമായ സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ആതുര സേവനമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങള്‍.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications