ഇന്റര്‍നെറ്റിന് അടിമയാകാന്‍ വയ്യ; യുവാവ് കൈപ്പത്തി മുറിച്ചെറിഞ്ഞു
ബെയ്ജിങ്: ഇന്റര്‍നെറ്റിന് അടിമയാകുന്നവരുടെ എണ്ണം ഭീതിതമായി വര്‍ദ്ധിക്കുന്ന രാജ്യമാണ് ചൈന. മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഇന്റര്‍നെറ്റിലും സ്മാര്‍ട് ഫോണിലും മുഖം പൂഴ്ത്തിയിരിക്കുന്ന ചൈനീസ് യുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകളെല്ലാം സൂചിപ്പിക്കുന്നു.
അമിതമായ ഇന്റര്‍നെറ്റ് അടിമത്വത്തില്‍ നിന്നും മോചിതനാകാന്‍ കഴിയാതെ മാനസിക നില തകരാറിലായ ഒരു യുവാവ് തന്റെ കൈപ്പത്തിതന്നെ മുറിച്ചുകളഞ്ഞവാര്ത്തയും ചൈനയില്‍ നിന്നുതന്നെ. ചൈനയിലെ നാന്റ്റോങിലുള്ള 19 വയസുകാരനാണ് കടുംകൈ ചെയ്തത്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കറിക്കത്തിയുമായി പുറത്തിറങ്ങിയ വാങ് എന്ന യുവാവ് തന്റെ ഇടതുകൈപ്പത്തി മുറിക്കുകയായിരുന്നു.

സംഭവം കണ്ട ചിലര്‍ ഉടന്‍ വാങിനെ ആശുപത്രിയിലെത്തിച്ചു. വാങിന്റെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. കൈപ്പത്തിക്ക് ചലനശേഷി വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജ്യത്തിലെ 18 വയസില്‍ താഴെയുള്ള 24 മില്ല്യന്‍ കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമകളാണ്. കമ്പ്യൂട്ടര്‍ ഗെയിമും സോഷ്യല്‍ മീഡിയയും ചൈനീസ് യുവാക്കളുടെ ലഹരിയാണെന്ന് പറയപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ 6 ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ചൈനയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അത്യാധുനിക ഡൂപ്ലിക്കേറ്റ് മൊബൈല്‍ ഫോണുകളും ഐ പാഡുകളും പുറത്തിറങ്ങുന്നതും ചൈനയില്‍ത്തന്നെ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications