കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിന് അടിമയാകാന്‍ വയ്യ; യുവാവ് കൈപ്പത്തി മുറിച്ചെറിഞ്ഞു

  • By Gokul
Google Oneindia Malayalam News

ബെയ്ജിങ്: ഇന്റര്‍നെറ്റിന് അടിമയാകുന്നവരുടെ എണ്ണം ഭീതിതമായി വര്‍ദ്ധിക്കുന്ന രാജ്യമാണ് ചൈന. മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഇന്റര്‍നെറ്റിലും സ്മാര്‍ട് ഫോണിലും മുഖം പൂഴ്ത്തിയിരിക്കുന്ന ചൈനീസ് യുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകളെല്ലാം സൂചിപ്പിക്കുന്നു.

അമിതമായ ഇന്റര്‍നെറ്റ് അടിമത്വത്തില്‍ നിന്നും മോചിതനാകാന്‍ കഴിയാതെ മാനസിക നില തകരാറിലായ ഒരു യുവാവ് തന്റെ കൈപ്പത്തിതന്നെ മുറിച്ചുകളഞ്ഞവാര്‍ത്തയും ചൈനയില്‍ നിന്നുതന്നെ. ചൈനയിലെ നാന്റ്റോങിലുള്ള 19 വയസുകാരനാണ് കടുംകൈ ചെയ്തത്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കറിക്കത്തിയുമായി പുറത്തിറങ്ങിയ വാങ് എന്ന യുവാവ് തന്റെ ഇടതുകൈപ്പത്തി മുറിക്കുകയായിരുന്നു.

computer

സംഭവം കണ്ട ചിലര്‍ ഉടന്‍ വാങിനെ ആശുപത്രിയിലെത്തിച്ചു. വാങിന്റെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. കൈപ്പത്തിക്ക് ചലനശേഷി വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജ്യത്തിലെ 18 വയസില്‍ താഴെയുള്ള 24 മില്ല്യന്‍ കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമകളാണ്. കമ്പ്യൂട്ടര്‍ ഗെയിമും സോഷ്യല്‍ മീഡിയയും ചൈനീസ് യുവാക്കളുടെ ലഹരിയാണെന്ന് പറയപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ 6 ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ചൈനയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അത്യാധുനിക ഡൂപ്ലിക്കേറ്റ് മൊബൈല്‍ ഫോണുകളും ഐ പാഡുകളും പുറത്തിറങ്ങുന്നതും ചൈനയില്‍ത്തന്നെ.

English summary
Internet addiction; Chinese teen chops hand off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X