ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പഴയ പതിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ദില്ലി: ഇന്റര്‍നെറ്റിലേക്ക് കോടിക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിച്ച ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പഴയ പതിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മൈക്രോസോഫ്റ്റ് ചൊവ്വാഴ്ചയാണ് ഇതിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപേക്ഷിച്ച് മറ്റ് ബ്രൗസറുകള്‍ തേടിപ്പോയതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ വരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനെതുടര്‍ന്ന് 2014 ആഗസ്റ്റില്‍ തന്നെ ഇവ പിന്‍വലിക്കാന്‍ പോകുന്നതായി കമ്പനി അറിയിച്ചിരുന്നു.

2015 മാര്‍ച്ചില്‍ പുറത്തിറങ്ങിയ വിന്‍ഡോസ് 10ല്‍ മൈക്രോസോഫ്റ്റ് എഡ്ജ് എന്ന പുതിയ ബ്രൗസറാണ് മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ എക്സ്പ്ലോറര്‍ ഐഇ8, ഐഇ9, 2012ല്‍ പുറത്തിറങ്ങിയ ഐഇ 10 എന്നിവയാണ് കമ്പനി പിന്‍വലിച്ചിരിക്കുന്നത്.
എന്നാല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയോടൊപ്പം പുറത്തിറങ്ങിയ എക്സ്പ്ലോറര്‍ 11 കമ്പനി നിര്‍ത്തലാക്കിയിട്ടില്ല. 1995ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പുറത്തിറങ്ങുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അതിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്കുന്നതില് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വലിയ പങ്കാണ് വഹിച്ചത്.
എന്നാല്‍ ഫയര്‍ഫോക്സ്, ഗൂഗില്‍ ക്രോം, എന്നിവയുടെ കടന്ന് വരവ് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ പിന്നോട്ടടിച്ചു. വേഗമില്ലായ്മയും സുരക്ഷാ പ്രശ്നങ്ങളുമാണ് എക്സ്പ്ലോററിനെ പിന്നോട്ടടിച്ച പ്രധാനപോരായ്മ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications