കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പഴയ പതിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

  • By Athul
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റിലേക്ക് കോടിക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പഴയ പതിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മൈക്രോസോഫ്റ്റ് ചൊവ്വാഴ്ചയാണ് ഇതിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപേക്ഷിച്ച് മറ്റ് ബ്രൗസറുകള്‍ തേടിപ്പോയതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ വരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനെതുടര്‍ന്ന് 2014 ആഗസ്റ്റില്‍ തന്നെ ഇവ പിന്‍വലിക്കാന്‍ പോകുന്നതായി കമ്പനി അറിയിച്ചിരുന്നു.

internet explorer

2015 മാര്‍ച്ചില്‍ പുറത്തിറങ്ങിയ വിന്‍ഡോസ് 10ല്‍ മൈക്രോസോഫ്റ്റ് എഡ്ജ് എന്ന പുതിയ ബ്രൗസറാണ് മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ എക്‌സ്‌പ്ലോറര്‍ ഐഇ8, ഐഇ9, 2012ല്‍ പുറത്തിറങ്ങിയ ഐഇ 10 എന്നിവയാണ് കമ്പനി പിന്‍വലിച്ചിരിക്കുന്നത്.

എന്നാല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയോടൊപ്പം പുറത്തിറങ്ങിയ എക്‌സ്‌പ്ലോറര്‍ 11 കമ്പനി നിര്‍ത്തലാക്കിയിട്ടില്ല. 1995ലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തിറങ്ങുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അതിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വലിയ പങ്കാണ് വഹിച്ചത്.

എന്നാല്‍ ഫയര്‍ഫോക്‌സ്, ഗൂഗില്‍ ക്രോം, എന്നിവയുടെ കടന്ന് വരവ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പിന്നോട്ടടിച്ചു. വേഗമില്ലായ്മയും സുരക്ഷാ പ്രശ്‌നങ്ങളുമാണ് എക്‌സ്‌പ്ലോററിനെ പിന്നോട്ടടിച്ച പ്രധാനപോരായ്മ.

English summary
After its decline from being the world's most-used browser to one of the least-used in the space of a few years, Microsoft has finally killed off its Internet Explorer (IE) browser.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X