ഇന്‍റര്‍നെറ്റ് ദൈവത്തിന്‍റെ വരദാനം;മാര്‍പ്പാപ്പ
വത്തിക്കാന്‍: സ്വന്തം അഭിപ്രായങ്ങളിലൂടെ എപ്പോഴും വ്യത്യസ്തനാവുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതാ മാര്‍പ്പാപ്പയുടെ വേറിട്ടൊരു അഭിപ്രായം. ദൈവത്തിന്റെ വരദാനമാണ് ഇന്റര്‍നെറ്റെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോക വാര്‍ത്താവിനിമയ ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഇന്റര്‍നെറ്റിനെ ദൈവത്തിന്റെ വരദാനമെന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്.
ഡിജിറ്റല്‍ ലോകത്തെ പൗരന്‍മരാകാന്‍ കത്തോലിക്കന്‍ സമൂഹം തയ്യാറാകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. പല തരത്തിലുള്ള ചിന്താഗതിക്കാര്‍, അവരുടെ അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിനുള്ള വേദിയാണ് ഇന്റര്‍നെറ്റ്. ഡിജിറ്റല്‍ യുഗത്തില്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന പങ്ക് ഇന്റര്‍നെറ്റിനുണ്ട്.

എന്നാല്‍ ഇന്‍ര്‍നെറ്റിന്റെ ദോഷവശങ്ങളെപ്പറ്റി പറയാനും മാര്‍പ്പാപ്പ മറന്നില്ല. ചില സമയങ്ങളില്‍ സ്വന്തം താത്പര്യങ്ങള്‍ മാത്രം സംരക്ഷിയ്ക്കുന്നതിന് വേണ്ടി ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരുണ്ട്. സോഷ്യല്‍ മീഡിയകളും സമൂഹത്തിന് ദേഷം ചെയ്യുന്നുണ്ട്. എന്നാല്‍ അവയെ ഒഴിവാക്കണമെന്ന് പറയുന്നതിനെ ന്യായീകരിയ്ക്കാനാവില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു. ട്വിറ്ററില്‍ ആക്ടീവ് മെമ്പറാണ് മാര്‍പ്പാപ്പ.












Click it and Unblock the Notifications