മോഷണ ആരോപണം; മറഡോണയുടെ മുന്‍ കാമുകി അറസ്റ്റില്‍
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മുന്‍ കാമുകി അറസ്റ്റില്‍. അര്‍ജന്റീനയിലെ വനിതാ ഫുട്ബോള്‍ താരം 22കാരിയായ റോസിയോ ഒലിവയാണ് ബ്യൂണസ് ഐറിസിലെ ഇസെയ്സാ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കാമുകി തന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളഞ്ഞെന്ന മറഡോണയുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
നേരത്തെ ദുബായില്‍ സ്പോര്‍ട്സ് പ്രൊമോട്ടറായി പ്രവര്‍ത്തിക്കുന്ന കാലയളവില്‍ റോസിയോ ഒലിവയായിരുന്നു മറഡോണയുടെ കാമുകി. കോടീശ്വരന്മാര് താമസിക്കുന്ന കൃത്രിമദ്വീപായ പാം ജുമെയ്റയില്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ചുവന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. വഴക്കിനെ തുടര്‍ന്ന് മറഡോണ കാമുകിയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു.

എന്നാല്‍, തന്റെ തന്റെ വിലപിടിച്ച വാച്ചും വജ്ര കമ്മലുകളും മറ്റ് സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചാണ് റോസിയോ കടന്നു കളഞ്ഞതെന്ന് മറഡോണ പിന്നീട് ദുബായ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അപ്പോഴെക്കും റോസിയോ അര്‍ജന്റീനയിലേക്ക് നാടുപിടിച്ചതിനാല് ദുബായ് പോലീസ് പിന്നീട് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.
ഇന്റര്‍പോളാണ് റോസിയോയെ ബ്യൂണസ് ഐറിസിലെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. താന്‍ ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നാണ് പിടിയിലായ റോസിയോ പറയുന്നത്. പ്രണയകാലത്ത് മറഡോണ സമ്മാനമായി കൊടുത്തതാണ് ആഭരണങ്ങളെന്നും പറയപ്പെടുന്നുണ്ട്. അതേസമയം, ആഭരണങ്ങളും വാച്ചും തിരിച്ചു തന്നാല്‍ കേസ് പിന്‍വലിക്കാമെന്ന വാഗ്ദാനവുമായി മറഡോണയുടെ അഭിഭാഷകന് രംഗത്തെത്തിയത് റോസിയോയ്ക്ക് ആശ്വാസമാണ്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications