കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍പോള്‍ ചീഫിനെ കാണാനില്ല.... ചൈനയിലേക്കുള്ള യാത്രയ്ക്കിടെ ദുരൂഹ തിരോധാനം!!

Google Oneindia Malayalam News

പാരീസ്: ഇന്റര്‍പോള്‍ ചീഫ് മെങ് ഹോങ് വെയിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ചൈനയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്ന തിരോധാനമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഫ്രഞ്ച് പോലീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ട്. ഫ്രാന്‍സില്‍ ഭാര്യയും കുട്ടികളുമൊത്ത് താമസമായിരുന്ന ഹോങ് രണ്ട് ദിവസം മുമ്പാണ് സ്വദേശമായ ചൈനയിലേക്ക് പോയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുറിച്ച് കാര്യമായുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ചൈനയിലെ പൊതുസുരക്ഷാ വകുപ്പ് സഹമന്ത്രി കൂടിയാണ് ഹോങ്.

1

കുടുംബത്തിനും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഹോങ് ചൈനയിലെത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്ന് ചൈനീസ് അധികൃതര്‍ക്കും വ്യക്തമല്ല. അതേസമയം അദ്ദേഹത്തിന് വേണ്ടി ചൈനയിലും ഫ്രാന്‍സിലും തിരച്ചില്‍ നടത്തുകയാണ്. ഇന്റര്‍പോള്‍ തന്നെയാണ് അന്വേഷണത്തെ ഏകോപിപ്പിക്കുന്നത്. 2016ലാണ് ഹോങ് ഇന്റര്‍പോള്‍ തലവനാവുന്നത്. 2020 വരെയാണ് കാലാവധി. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി അത്ര നല്ല ബന്ധമല്ല അദ്ദേത്തിനുള്ളത്. ഹോങ് ഇപ്പോള്‍ ജയിലിലുള്ള സുരക്ഷാ ചീഫ് സൂ യോങ് കാംഗിന്റെ അടുത്തയാളായിരുന്നു. ഇതും അദ്ദേഹത്തിന്റെ തിരോധാനത്തില്‍ സംശയിക്കപ്പെടുന്ന കാര്യമാണ്.

സംഘപരിവാറിന് വീണ്ടും അബദ്ധം... വ്യാജ ഫോട്ടോയുമായി എത്തിയതിന് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി!!സംഘപരിവാറിന് വീണ്ടും അബദ്ധം... വ്യാജ ഫോട്ടോയുമായി എത്തിയതിന് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി!!

പ്രതിപക്ഷ മഹാസഖ്യത്തിന് തുരങ്കം വെച്ച ബഹൻജിയുടെ ഡ്രിബ്ൾ.. മായാവതിക്ക് ബിജെപിയുടെ സ്വരം?പ്രതിപക്ഷ മഹാസഖ്യത്തിന് തുരങ്കം വെച്ച ബഹൻജിയുടെ ഡ്രിബ്ൾ.. മായാവതിക്ക് ബിജെപിയുടെ സ്വരം?

English summary
interpol chief missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X