കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റർപോൾ മേധാവിയുടെ തിരോധാനം; ദുരൂഹതയുണർത്തി അവസാന സന്ദേശം

  • By Desk
Google Oneindia Malayalam News

ബെയ്ജിംങ്: അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ മേധാവിയെ കാണാനില്ലെന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു. ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇടയിൽ ഇന്റർപോൾ തലവൻ മെങ് ഹോങ് വെയിയെ അറസ്റ്റ് ചെയ്തെന്ന് ചൈന സ്ഥിരീകരിച്ചിരിക്കുകയാണ്. അറസ്റ്റിന് പിന്നാലെ മെങ് തന്റെ സ്ഥാനം ഒഴിഞ്ഞതായും റിപ്പോർട്ടുകൾ വരുന്നു.

12 ദിവസമായി വെങ് ചെനയിൽ തടവിലാണെന്ന് വെളിപ്പെടുത്തൽ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല. കാണാതാകുന്നത് തൊട്ടുമുൻപ് മെങ് ഭാര്യയ്ക്ക് അയച്ച സന്ദേശത്തിലും ദുരൂഹമായ ചില സൂചനകൾ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.

തിരോധാനം

തിരോധാനം

ഫ്രാൻസിൽ നിന്നും ചൈനയിലേക്കുള്ള യാത്രക്കിടെ സെപ്റ്റംബർ 25നാണ് മെങിനെ കാണാതാകുന്നത്. ചൈനയിലെത്തിയ ഭർത്താവിനെ കാണാനില്ലെന്ന വെങിന്റെ ഭാര്യയുടെ പരാതിക്ക് പിന്നാലെയാണ് തീക്കട്ടയിൽ ഉറുമ്പരിക്കുന്നപോലെ ഇന്റർപോൾ തലവനെ കാണാനില്ലെന്ന വാർത്ത എത്തുന്നത്.

 അറസ്റ്റ് തന്നെ

അറസ്റ്റ് തന്നെ

മെങിന്റെ ഭാര്യയുടെ പരാതിക്ക് പിന്നാലെയാണ് 12 ദിവസമായി വെങ് തടവിലാണെന്ന വെളിപ്പെടുത്തൽ വന്നത്. ചൈനീസ് അഴിമതി വിരുദ്ധ വകുപ്പിന്റെ കസ്റ്റഡിയിലാണ് ഇദ്ദേഹമെന്നാണ് വെളിപ്പെടുത്തൽ. ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ് മെങ്. ഇന്റർപോൽ ആസ്ഥാനമായ ലിയോണിലായിരുന്നു താമസം. അടുത്തിടെ ചൈനയ്ക്ക് പോയ ഭർത്താവിനെ കാണാനില്ലെന്ന് മെങിന്റെ ഭാര്യ അറിയിക്കുകയായിരുന്നു.

അഴിമതി

അഴിമതി

നിയമം ലംഘനം നടത്തിയതിനാണ് മെങിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണാ് വിശദീകരണം. രണ്ട് വർഷം മുൻപാണ് മെങ് ഇന്റർപോൾ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. ലിയോണിൽ തന്നെ തുടരുന്ന മെങിന്റെ ഭാര്യയ്ക്കും മക്കൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സ്ഥാനമൊഴിഞ്ഞു

സ്ഥാനമൊഴിഞ്ഞു

ഇന്റർപോൾ മേധാവി സ്ഥാനം ഒഴിയുന്നതായുള്ള മെങിന്റെ രാജിക്കത്ത് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജി സ്ഥിരീകരിച്ച ഇന്റർപോൾ ഏജൻസിയുടെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റിന് നൽകിയതായും അറിയിച്ചു.

നടിയുടെ തിരോധാനം

നടിയുടെ തിരോധാനം

ചൈനയിൽ ഏറെ ആരാധകരുള്ള പ്രശസ്ത നടി ഫാൻ ബിംഗ്ബിംഗിന്റെ തിരോധാനത്തിന് സമാനമായിരുന്നു മെങിന്റെ തിരോധാനവും. ഏറെ നാളുകളായി നടി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് നികുതിവെട്ടിപ്പിന് ചൈനീസ് സർക്കാർ 924 കോടി രൂപ പിഴയീടാക്കുന്നത്. തുടർന്ന് ചൈനീസ് സമൂഹമാധ്യമത്തിൽ ഫാനിന്റേതെന്ന് കരുതുന്ന ഒരു മാപ്പപേക്ഷയും പ്രത്യക്ഷപ്പെട്ടിരുന്നു.

 ദുരൂഹമായ സന്ദേശം

ദുരൂഹമായ സന്ദേശം

കാണാതാകുന്നതിന് മുൻപ് മെങ് ഭാര്യയ്ക്ക് അയച്ച് സന്ദേശവും ദുരൂഹതയുണർത്തുകയാണ്. ഞാൻ വിളിക്കുന്നത് വരെ കാത്തിരിക്കുക എന്ന വാചകമായിരുന്നു മെങിന്റെ അവസാന സന്ദേശം. വാചകം തീരുന്നിടത്ത് ഒരു കത്തിയുടെ ഇമോജിയും ഉണ്ടായിരുന്നു. മെങ് ഒരു അപായ സൂചന നൽകിയതാണോ മറ്റെന്തിങ്കിലും സന്ദേശമാണോ കൈമാറിയതെന്ന് വ്യക്തമല്ല. ഇതോടെയാണ് സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് മെങിന്റെ ഭാര്യ ആരോപിച്ചത്.

ശബരിമല കത്തുന്നു!!പമ്പയിലും നിലയ്ക്കലും എത്തി പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളുംശബരിമല കത്തുന്നു!!പമ്പയിലും നിലയ്ക്കലും എത്തി പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളും

വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!

English summary
Interpol ex-chief's dramatic disappearance: When 'wait for my call' message ended with knife emoji alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X