കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍/പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കഴിഞ്ഞദിവസം അന്താരാഷ്ട്ര തലത്തില്‍ പ്രധാന വാര്‍ത്തയായിരുന്നു. ലോകത്തെ വന്‍ ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിനെതിരെ ഒരു രാജ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുക... അതും കൊലപാതകം, ഭീകരവാദ നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യത്തില്‍...

പിടിക്കപ്പെട്ടാല്‍ വധശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണിത്. അതുകൊണ്ടുതന്നെയാണ് ഇറാന്റെ വാറണ്ടിന്റെ പ്രസക്തി ചര്‍ച്ചയായത്. വാറണ്ട് പുറപ്പെടുവിച്ച ഇറാന്‍ അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. എന്നാല്‍ ഇന്റര്‍പോള്‍ ഇറാനെ കൈവിട്ടിരിക്കുകയാണിപ്പോള്‍. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

ട്രംപിനെതിരായ കേസ്

ട്രംപിനെതിരായ കേസ്

കഴിഞ്ഞ ജനുവരിയില്‍ ഇറാനിലെ ഏറ്റവും പ്രമുഖനായ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചത് ഏറെ വിവാദമായിരുന്നു. ഇറാഖിലെ ബഗ്ദാദില്‍ വച്ച് മിസൈല്‍ ആക്രമണത്തിലാണ് ഇറാന്‍ കമാന്റര്‍ കൊലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോള്‍ ട്രംപിന്റെ വാറണ്ടിലെത്തിയത്.

ട്രംപും കൂട്ടുപ്രതികളും

ട്രംപും കൂട്ടുപ്രതികളും

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇറാന്‍, ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടെ 30 അമേരിക്കന്‍ പ്രമുഖരും സൈനകരും കേസില്‍ പ്രതികളാണ്. ഇവരെ തടവിലാക്കാന്‍ സഹായിക്കണമെന്നാണ് ഇന്റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടത്.

ഗുരുതരമായ വകുപ്പുകള്‍

ഗുരുതരമായ വകുപ്പുകള്‍

കൊലപാതകം, ഭീകര പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ട്രംപിനെതിരെ ഇറാനില്‍ കേസെടുത്തിരിക്കുന്നത്. ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമിര്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ട്രംപിനെ കൂടാതെ പ്രതികളായ മറ്റുള്ളവര്‍ ആരൊക്കെയാണ് എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയില്ല.

Recommended Video

cmsvideo
Iran issues arrest warrant for Trump, asks Interpol to help| Oneindia Malayalam
അമേരിക്ക തിരഞ്ഞെടുപ്പിലേക്ക്

അമേരിക്ക തിരഞ്ഞെടുപ്പിലേക്ക്

അടുത്ത നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ട്രംപ് തന്നെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. കൊറോണ, വിദേശ നയം, കുടിയേറ്റം, സാമ്പത്തിക തകര്‍ച്ച, വംശീയത തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനെതിരെ പ്രതിഷേധം നിലവിലുണ്ട്. ട്രംപ് തോല്‍ക്കാനുള്ള സാധ്യതയും ചില നിരീക്ഷകര്‍ കല്‍പ്പിക്കുന്നു.

പുറത്തായാലും വിടില്ലെന്ന് ഇറാന്‍

പുറത്തായാലും വിടില്ലെന്ന് ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ട്രംപ് പുറത്തായാലും ഇറാനിലെ കേസ് നിലനില്‍ക്കുമെന്നാണ് ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ പറയുന്നത്. അതേസമയം, വിദേശ നേതാവിനെയും വിദേശത്തുള്ള പ്രതികളെയും പിടികൂടണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യമാണ്. എന്നാല്‍ ഇറാനെ സഹായിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍പോള്‍ അറിയിച്ചു.

ഇന്റര്‍പോളിന്റെ പ്രതികരണം

ഇന്റര്‍പോളിന്റെ പ്രതികരണം

രാഷ്ട്രീയം, സൈനികം, മതപരം, വംശീയം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നതിന് പരിമിതിയുണ്ടെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. ഇന്റര്‍പോളിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന് അപേക്ഷ ലഭിച്ചാല്‍ പോലും ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഏജന്‍സി വ്യക്തമാക്കി.

റെഡ് കോര്‍ണര്‍ നോട്ടീസ്

റെഡ് കോര്‍ണര്‍ നോട്ടീസ്

ട്രംപിനും കൂട്ടുപ്രതികള്‍ക്കുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന പ്രധാന നോട്ടീസ് ആണിത്. പ്രതി ഇപ്പോള്‍ താമസിക്കുന്ന പ്രദേശം എവിടെയാണ്, അറസ്റ്റ് ചെയ്യണം എന്നിവ ആവശ്യപ്പെടുന്ന നോട്ടീസ് ആണിത്.

കൈമാറാന്‍ നിയമമില്ല

കൈമാറാന്‍ നിയമമില്ല

റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍, ആവശ്യപ്പെട്ട രാജ്യത്തിന് വേണ്ടി പ്രതി ഇപ്പോഴുള്ള സ്ഥലത്തെ ലോക്കല്‍ അതോറിറ്റിയാണ് അറസ്റ്റ് ചെയ്യുക. എന്നാല്‍ പ്രതിയെ കൈമാറാന്‍ ഈ നോട്ടീസ് പ്രകാരം സാധ്യമല്ല. പക്ഷേ, പ്രതിയുടെ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സദാ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും.

ജോസ് പക്ഷം തകര്‍ന്നടിയും; വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ടെന്ന് ജോസഫ്, എംഎല്‍എമാരുണ്ടോ?ജോസ് പക്ഷം തകര്‍ന്നടിയും; വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ടെന്ന് ജോസഫ്, എംഎല്‍എമാരുണ്ടോ?

English summary
Interpol denies help to Iran, who issues arrest warrant against Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X