ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ ഇടപെടണം; മൈക്ക് പോംപിയോക്ക് കത്തയച്ച് യുഎസ് ജനപ്രതിനിധികള്‍
വാഷിങ്ടണ്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമഭേദഗതില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടിക്ക് കത്തെഴുതിയ യുഎസ് സഭാ പ്രതിനിധികള്‍. ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാല് ഉള്‍പ്പടേയുള്ള ഏഴ് കോണ്‍ഗ്രസ് അംഗങ്ങളാണ് മൈക്ക് പോംപിയോയ്ക്ക് കത്തെഴുതിയത്. കര്‍ഷക പ്രക്ഷോഭത്തില്‍ പഞ്ചാബുമായി ബന്ധമുള്ള സിഖ് അമേരിക്കന്‍ വംശജര്‍ക്ക് ആശങ്കയുണ്ട്, വിഷയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കക്കാരെയും സാരമായി ബാധിക്കുന്നുവെന്നും മൈക്ക് പോംപിയോയ്ക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീരുമാനമായി; പക്ഷേ... അന്വേഷണത്തിന്റെ പുതിയ വിവരം
രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ഏറെ പരിചയമുള്ള രാഷ്ട്രമെന്ന നിലയിൽ യുഎസിന് ഇന്ത്യയിലെ നിലവിലെ സാമൂഹിക അസ്വസ്ഥതയുടെ പശ്ചാത്തലത്തിൽ വ്യക്തമായ ഉപദേശം നൽകാൻ കഴിയുമെന്നാണ് ഡിസംബര്‍ 23 ന് പോംപിയോയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. അമേരിക്കയിലെ പഞ്ചാബ് വംശജരെ നേരിട്ട് തന്നെ ബാധിക്കുന്ന പ്രശ്നമാണ് ഇത്. അവരുടെ കുടുംബവും ബന്ധുക്കളുമെല്ലാം പഞ്ചാബുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. അതിനാല്‍ തന്നെ വിഷയത്തില്‍ ഇടപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങല്‍ നല്‍കണമെന്നാണ് കത്തിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്.
നിലവിലുള്ള നിയമത്തിന് അനുസൃതമായി ദേശീയ നയം നിർണ്ണയിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. അതേസമയം തന്നെ ഇന്ത്യയിലും വിദേശത്തുമായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും കര്‍ഷകര്‍ക്ക് അവകാശമുണ്ട്. തങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കെതിരായ ആക്രമണമായാണ് നിരവധി ഇന്ത്യന്‍ കര്‍ഷകര്‍ ഈ നിയമത്തെ കാണുന്നതെന്നും നിയമനിര്മ്മാതക്കള് പറയുന്നു.
അതേസമയം, വിഷയത്തില്‍ ഇടപെട്ട് പരാമര്‍ശനം നടത്തിയ മറ്റ് വിദേശ നേതാക്കള്‍ക്കെത്തിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഇന്ത്യ നടത്തിയത്. കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ നേതാക്കളെ വിവരമില്ലാത്തവരെന്നും അനാവശ്യമെന്നുമമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത് പൂര്‍ണ്ണമായും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇന്ത്യ വാദിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ആയിരുന്നു ഈ മാസം തുടക്കത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
'എന്നാല്‍ ശോഭാ സുരേന്ദ്രന് അധ്യക്ഷയാവട്ടെ'; കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന് തിരിച്ചടി
കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്