കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചു പൂസായപ്പോൾ സ്വന്തം ലിംഗം മുറിച്ച് കാട്ടിലെറിഞ്ഞു, ബോധം വന്നപ്പോൾ പണി പാളി..ഒടുവിൽ സംഭവിച്ചത്

Google Oneindia Malayalam News

ബെര്‍ലിന്‍: മദ്യ ലഹരിയില്‍ മനുഷ്യന്‍ ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ലോകത്ത് സംഭവിക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും മദ്യമായിരിക്കും പ്രധാന വില്ലന്‍. കഴിഞ്ഞ ആഴ്ച ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തിലും മദ്യത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ഒരു യുവാവ് മദ്യ ലഹരിയില്‍ തന്റെ ലിംഗ് ഛേദിച്ച് കാട്ടിലെറിഞ്ഞ സംഭവമായിരുന്നു അത്. ബെര്‍ലിന്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഒരു യുവാവ് ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലിംഗം ഛേദിച്ച നിലയിലാണെന്ന് വ്യക്തമായത്. ഇയാളുടെ കാലിലൂടെ രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു.

man

തുടര്‍ന്ന് പൊലീസ് ഉടന്‍ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിംഗം മുറിക്കാന്‍ ഇയാള്‍ മൂന്ന് തവണ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ ശ്രമത്തില്‍ വേദന അനുഭവപ്പെട്ടതോടെയാണ് മദ്യം കഴിച്ച് മുറിക്കാന്‍ തീരുമാനിച്ചത്. മുറിച്ച ലിംഗം ഇയാള്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് കരുതുന്നത്. എന്നാല്‍ എന്തിനാണ് യുവാവ് ഇങ്ങനെ ഒരു കാര്യം ചെയ്തതെന്ന് വ്യക്തമല്ല.

സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആത്മഹത്യാശ്രമമാണോ എന്ന കാര്യം പരിശോധിക്കും. ഇയാള്‍ ചോരയില്‍ കുളിച്ചു കിടന്ന സ്ഥലം പരിശോധിക്കും കൂടാതെ മേഖലയില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉത്ര വധം: സുരേന്ദ്രന്‍റെ കള്ളം പോലീസ് പൊളിച്ചത് ഇങ്ങനെ, വണ്ടി വാങ്ങാനും ഉത്രയുടെ സ്വര്‍ണ്ണംഉത്ര വധം: സുരേന്ദ്രന്‍റെ കള്ളം പോലീസ് പൊളിച്ചത് ഇങ്ങനെ, വണ്ടി വാങ്ങാനും ഉത്രയുടെ സ്വര്‍ണ്ണം

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

English summary
Intoxication of alcohol, A Man cut his Genitals and threw it into the forest in Germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X