കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൂന്യാകാശത്തുനിന്നും താഴേക്കിട്ട ഐ ഫോണ്‍ സുരക്ഷിതം

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ആപ്പിളിന്റെ ഐ ഫോണ്‍ 6 എന്ന പുതിയ മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അതിന്റെ ഗുണവും ദോഷവുമൊക്കെ പരിശോധിക്കാനായി പലവിധ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഏറ്റവു ഒടുവിലായി ഒരു പരീക്ഷണഫലം കൂടി കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ശൂന്യാകാശത്തുനിന്നും താഴേക്കിട്ടാണ് മൊബൈല്‍ഫോണിന്റെ കരുത്ത് പരീക്ഷിച്ചത്.

ഒരു ലക്ഷം അടി മുകളില്‍ നിന്നായാണ് ഫോണ്‍ താഴേക്കിട്ടത്. വെറുതെ ഫോണ്‍ താഴേക്കിടുകയല്ല ചെയ്തിരിക്കുന്നത്. സുരക്ഷാ ആവരണത്തില്‍ പൊതിഞ്ഞ മൊബൈല്‍ഫോണ്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് ഭൂമിയിലേക്കിടുകയായിരുന്നു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയിലേക്ക് കുതിച്ച ഫോണില്‍ രണ്ടു ഗോപ്രോ കാമറയും ഘടിപ്പിച്ചിരുന്നു.

Iphone Space Test

അതുകൊണ്ടുതന്നെ, ഫോണിന്റെ വീഴ്ച വീഡിയോയിലൂടെ കാണാന്‍ സാധിക്കും. വേല്‍സിലെ ചിര്‍ക് കാസിലിലാണ് ഫോണ്‍ വന്നു പതിച്ചത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്‌ക്രീന്‍ അടക്കം ഒരു കേടുപാടുമുണ്ടായിരുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ താപനില കുറഞ്ഞതിനാല്‍ ഫോണ്‍ സ്വച്ച് ഓഫായി പോയിരുന്നു.

ഇനിമുതല്‍, സ്‌പേസ് ടെസ്റ്റില്‍ വിജയിച്ച ഫോണ്‍ ആണ് തങ്ങളുടെതെന്ന് അവകാശപ്പെടാമെന്ന് കമ്പനി പറഞ്ഞു. ഫോണിന്റെ ബലക്കുറവ് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതോടെയാണ് കമ്പനി കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി ഇങ്ങിനെ ഒരു ഉദ്യമത്തിന് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കനത്ത സുരക്ഷാ കവചത്തില്‍ പൊതിഞ്ഞ് താഴേക്കിട്ട ഫോണിന് കേടുപാടുകള്‍ സംഭവിക്കാത്തില്‍ അത്ഭുതമില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

English summary
The ultimate drop test? iPhone 6 is sent 100,000ft up to the edge of space - and survives temperatures of -56C (and a crash-landing) without a single scratch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X