ഐ ഫോണ്‍ സാംസങ് തര്‍ക്കം; കൂട്ടുകാര്‍ തമ്മിലടിച്ചു
ടുള്‍സ: ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂട്ടുകാര്‍ തമ്മില്‍ തര്‍ക്കം പതിവാണ്. താനുപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ ആണ് നല്ലതെന്ന് പല കൂട്ടുകാരും തര്‍ക്കിക്കാറുണ്ട്. എന്നാല്‍ തര്‍ക്കങ്ങള്‍ കൈയ്യാങ്കളിയിലെത്തിയാലോ. പ്രത്യേകിച്ചും പരസ്പരം ശത്രുക്കളായ ഐ ഫോണ്‍ സാംസങ് കമ്പനികള്ക്കുവേണ്ടിയാകുമ്പോള്.
ഇത്തരം ഒരു അപൂര്‍വ വാര്‍ത്തയാണ് ടൂള്സയില് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം താമസിക്കുന്നവര്‍ തമ്മില്‍ മൊബൈല്‍ കമ്പനികളുടെ ഗുണഗണങ്ങളെ കുറിച്ച് വര്‍ണിച്ച് തുടങ്ങിയതോടെയാണ് തര്‍ക്കത്തിന് ആരംഭം കുറിച്ചത്. സാംസങ് കമ്പനിയെക്കുറിച്ചും ഐ ഫോണ്‍ കമ്പനിയെക്കുറിച്ചും മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ പുകഴ്ത്തി സംസാരിക്കാന്‍ തുടങ്ങി.

ഐ ഫോണ്‍ ആണ് മികച്ചതെന്ന് ഒന്നാമനും അല്ല, സാംസങ് ആണ് മികച്ചതെന്ന് രണ്ടാമനും വാദിച്ചു. വാദം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മദ്യപിച്ചികൊണ്ടിരിക്കുയായിരുന്ന ഇരുവരും ബിയര്‍ കുപ്പികൊണ്ട് പരസ്പരം ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇരുവരും അവശരായി മുറികളില്‍തന്നെ ബോധമറ്റുകിടന്നു.
രാത്രിവൈകിയും ലൈറ്റ് ഓഫ് ചെയ്യാതെ വീടിന്റെ വീതില്‍ തുറന്നു കിടക്കുന്നതുകണ്ട പോലീസ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കയറി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ബോധം തെളിഞ്ഞശേഷം പോലീസിന് നല്കിയ മൊഴിയിലാണ് ഫോണിനെക്കുറിച്ചുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് വ്യക്തമായത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications