മെറിന്‍ ജോസഫ് കൊച്ചി എസിപിയോ... അല്ലേ അല്ല
കൊച്ചി: കൊച്ചിയുടെ പുതിയ അസിസ്റ്റന്റ് കമ്മീഷണറായി മലയാളിയായ മെറിന്‍ ജോസഫ് ചുമതലയേല്‍ക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച വാര്‍ത്ത. മലയാളിയും സുന്ദരിയും ആയ ഐപിഎസ് ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
എന്നാല്‍ മെറിന്‍ ജോസഫ് എന്ന ഈ യുവ ദില്ലി മലയാളി, ഐപിഎസ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുപോലും ഇല്ലെന്നുള്ളതാണ് സത്യം. വാര്‍ത്ത പരക്കുന്ന വിവരം അറിഞ്ഞതോടെ വിശദീകരണവുമായി മെറിന്‍ തന്നെ ഫേസ്ബുക്കില്‍ എത്തി.

സുന്ദരിയും മലയാളിയും ആയ മെറിന്‍ കൊച്ചി എസിപി ആയി എന്ന വാര്‍ത്ത പരന്നതോടെ രസകരമായ കമന്റുകളും പിറന്നുതുടങ്ങി. മെറിന്‍ അറസ്റ്റ് ചെയ്യാന്‍ വേണ്ടി എന്തെങ്കിലും കുറ്റം ചെയ്യാന്‍ പോലും മടിയില്ലെന്നാണ് ചില വിരുതന്‍മാര്‍ കമന്റ് ചെയ്തത്. ഐപിഎസ്സുകാരിക്ക് ഇത്തിരി സൗന്ദര്യം ഉണ്ടാതയതിന്റെ വിന!!!!
നിലവില്‍ ഹൈദരാബാദിലെ ഐപിഎസ് ട്രെയിനിങ് അക്കാദമിയിലാണ് മെറിന്‍ ഉള്ളത്. എന്നാല്‍ രണ്ടാഴ്ച കൊച്ചിയില്‍ ഉണ്ടായിരുന്നു എന്നത് ഒരു സത്യവും ആണ്. എന്നാല്‍ അത് ഐപിഎസ് ട്രൈനിങിനിടയിലെ പരിശീലനത്തിന്റെ ഭാഗമായി മാത്രമായിരുന്നു.
അടുത്ത ജനുവരിയിലായിരിക്കും മെറിന്‍ ജോസഫിന്റെ പരിശീലനം കഴിഞ്ഞ് ആദ്യ പോസ്റ്റിങ് ലഭിക്കുക. അപ്പോള്‍ താന്‍ എവിടെ ജോയിന്‍ ചെയ്യും എന്ന കാര്യം അറിയിക്കാമെന്ന് മെറിന്‍ ഫേസ്ബുക്കിലൂടെ പറയുന്നു.
ജി 20 രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളുടെ യൂത്ത് സമ്മിറ്റില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് മെറിന്‍ ആയിരുന്നു. 2012 ല്‍ ആണ് മെറിന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകുന്നത്.












Click it and Unblock the Notifications