കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ രഹസ്യമറ തകര്‍ന്നു; മുഹ്‌സിന്‍ കൊല്ലപ്പെട്ടത് നടുറോഡില്‍!! പിന്നില്‍ ഇസ്രായേല്‍, തിരിച്ചടി വരും

Google Oneindia Malayalam News

ടെഹ്‌റാന്‍: ഖാസിം സുലൈമാനിയെ ഇറാഖിലെ ബഗ്ദാദില്‍ വച്ചാണ് അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. സൈനിക ജനറലിന്റെ നഷ്ടം ഇന്നുവരെ ഇറാന് നികത്താനായിട്ടില്ല. ഇപ്പോള്‍ മറ്റൊരു പ്രമുഖന്‍ കൂടി ഇറാന് നഷ്ടമായിരിക്കുന്നു. 59കാരനായ മുഹ്‌സിന്‍ ഫഖ്രിസാദി. ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നാണ് അമേരിക്കയും ഇസ്രായേലും മുഹ്‌സിനെ വിശേഷിപ്പിക്കുന്നത്.

വെള്ളിയാഴ്ച സര്‍ക്കാര്‍ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹത്തെ ചിലര്‍ കൊലപ്പെടുത്തിയത്. ശക്തമായ തിരിച്ചടി ഇസ്രായേലിന് നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഭീതിയിലായി. മേഖലയെ അശാന്തിയാഴ്ത്തിയ ആ സംഭവം ഇങ്ങനെ...

 ആരാണ് മുഹ്‌സിന്‍

ആരാണ് മുഹ്‌സിന്‍

ഇറാനിലെ എണ്ണംപറഞ്ഞ ആണവ ശാസ്ത്രജ്ഞനാണ് മുഹ്‌സിന്‍. ടെഹ്‌റാന് സമീപമാണ് വെള്ളിയാഴ്ച ഇദ്ദേഹം വെടിയേറ്റ് മരിച്ചത്. കാറില്‍ അംഗരക്ഷകര്‍ക്കൊപ്പം ഗവേഷണ മന്ത്രാലയത്തിലേക്കുള്ള യാത്രയിലായിരുന്നു മുഹ്‌സിന്‍. ഇറാന്റെ രഹസ്യവലകള്‍ മറികടന്നാണ് മുഹ്‌സിനെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന് വന്‍ സുരക്ഷ ഇറാന്‍ ഒരുക്കിയിരുന്നു.

പിന്നില്‍ ഇസ്രായേല്‍

പിന്നില്‍ ഇസ്രായേല്‍

മുഹ്‌സിന്റെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണ് എന്ന് ഇറാന്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഹ്‌സിന്‍ രക്തസാക്ഷിയായി എന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ അല്‍പ്പ നേരം കഴിഞ്ഞ് പുറംലോകത്തെ അറിയിച്ചത്.

ആണവ പദ്ധതിയടെ തലച്ചോര്‍

ആണവ പദ്ധതിയടെ തലച്ചോര്‍

ഇറാന്റെ ആണവ പദ്ധതിയടെ തലച്ചോറായിരുന്നു മുഹ്‌സിന്‍. 2008ല്‍ ഇദ്ദേഹത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു അമേരിക്ക. ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചിരുന്നത്. ടെഹ്‌റാന് അടുത്തുള്ള അബ്‌സാര്‍ദ് നഗരത്തില്‍ വച്ചാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതും കൊല്ലപ്പെട്ടതും.

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

മുഹ്‌സിന്‍ സഞ്ചരിച്ച കാറിന് സമീപം സ്‌ഫോടക വസ്തു നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വെടിവയ്പ്പുണ്ടായി. ഇസ്രായേലിന് സംഭവത്തില്‍ പങ്കുണ്ട് എന്ന സൂചനകള്‍ ലഭിച്ചുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറയുന്നു. ഭീകരവാദികള്‍ തങ്ങളുടെ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തി എന്നാണ് സരീഫ് പറഞ്ഞത്.

 പ്രതികരിക്കാതെ ഇസ്രായേല്‍

പ്രതികരിക്കാതെ ഇസ്രായേല്‍

മുഹ്‌സിന്റെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരും രണ്ട് രഹസ്യാന്വേഷ വിദഗ്ധരും പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രായേല്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രതിരോധ രംഗത്ത് മുഖ്യ പങ്കുണ്ടായിരുന്ന ശാസ്ത്രജ്ഞനാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ ഹാതമി പറഞ്ഞു.

നഷ്ടമാകുന്ന രണ്ടാമന്‍

നഷ്ടമാകുന്ന രണ്ടാമന്‍

ഖാസിം സുലൈമാനിയെ വധിച്ചവര്‍ക്ക് മുഹ്‌സിന്റെ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് ഇറാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാന്റെ സൈനിക ജനറല്‍ ആയിരുന്ന ഖാസിം സുലൈമാനി ഇറാഖില്‍ വച്ച് കൊല്ലപ്പെട്ടത്. സന്ദര്‍ശനം കഴിഞ്ഞ് ഇറാനിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകവെ ആയിരുന്നു മിസൈല്‍ ആക്രമണം.

ബൈഡന് തിരിച്ചടി

ബൈഡന് തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയും ജോ ബൈഡന്‍ അധികാരത്തിലെത്തുകയും ചെയ്തിരിക്കെയാണ് ഇറാനെതിരായ ആക്രമണം നടന്നിരിക്കുന്നത്. ജനുവരി 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക. ഇറാനുമായി അമേരിക്ക പഴയ ബന്ധം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബന്ധം വഷളാകുന്ന പുതിയ സംഭവങ്ങള്‍.

തിരിച്ച് ആക്രമിക്കും

തിരിച്ച് ആക്രമിക്കും

ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബഗേരി മുന്നറിയിപ്പ് നല്‍കി. മുഹ്‌സിന്‍ കൊല്ലപ്പെട്ട വാര്‍ത്തയുടെ ഭാഗങ്ങള്‍ ട്രംപ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തന്റേതായ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ല. കൊലയാളികളെ തിരിച്ച് ആക്രമിക്കുമെന്ന് ഇറാന്‍ ആത്മീയ നേതാവിന്റെ സൈനിക ഉപദേഷ്ടാവ് ഹുസൈന്‍ ദേഗ്ഹാന്‍ പറഞ്ഞു.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

ദേശീയ നേതാക്കളെ ഇറക്കി ബിജെപി; അമിത് ഷാ ഹൈദരാബാദില്‍, ക്ഷേത്ര ദര്‍ശനത്തിന് മറുപടിദേശീയ നേതാക്കളെ ഇറക്കി ബിജെപി; അമിത് ഷാ ഹൈദരാബാദില്‍, ക്ഷേത്ര ദര്‍ശനത്തിന് മറുപടി

English summary
Iran Accused Israel behind the Nuclear Scientist Mohsen Fakhrizadeh murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X